റഫാൽ: പ്രധാനമന്ത്രിയുടെ മൗനം അഴിമതിക്കുള്ള സമ്മതം -ഉമ്മൻചാണ്ടി
text_fieldsകോട്ടയം: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനം അഴിമതിക്കുള്ള സമ്മതമാണെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഇക്കാര്യം അന്വേഷിക്കാൻ സംയുക്ത പാര്‍ലമെൻററി സമിതി രൂപവത്കരിക്കാൻ മോദി ഭയപ്പെടുകയാണ്. ജനാധിപത്യത്തോട് ആദരവ് കാട്ടാത്ത പ്രധാനമന്ത്രിയുടെ ധാർഷ്ട്യത്തോടുള്ള പ്രതിഷേധമാണീ പ്രതിഷേധം. റഫാല്‍ ഇടപാട് രാജ്യത്തിന് ഗുണകരമാണെങ്കില്‍ അതെങ്ങനെയാണെന്ന് മോദി ജനങ്ങളോട് വ്യക്തമാക്കണം. കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതിനാലാണ് മോദി മിണ്ടാത്തത്. 526.1 കോടിക്ക് വാങ്ങിയ വിമാനത്തിന് ഇപ്പോള്‍ മൂന്നിരട്ടി വിലയാണ്. രാജ്യത്തിെൻറ ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമായ നടപടി സംയുക്ത പാര്‍ലമെൻററി സമിതി അന്വേഷിക്കണം. ബോഫേഴ്‌സ്, 2ജി സ്‌പെക്ട്രം വിഷയങ്ങളില്‍ ജെ.പി.സി അന്വേഷണത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാർ ആർജവം കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.