‘പ്രിയ നേതൃത്വമേ, നിങ്ങൾ അണികളിൽ നിന്ന് പ്രകാശദൂരം അകലെയാണ് ’
text_fieldsതൃശൂർ: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റ സം ഭവത്തിൽ സി.പി.എം നേതൃത്വെത്ത വിമർശിച്ച് ഇടതുസഹയാത്രികനായ കവി റഫീക്ക് അഹമ്മദ്.
‘പ്രിയ നേതൃത്വമേ, നിങ്ങൾ സാധാരണക്കാരായ അണികളിൽ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണ്. നിങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത് നീതിബോധമുള്ള സാധാരണക്കാരെൻറ സ്വപ്നങ്ങളുടെ മണ്ണിലാണ്. അത് ഒലിച്ചുപോവുകയാണ്. ഓർക്കണം, മനസ്സുവെക്കണം’ എന്ന് േഫസ്ബുക്ക് പോസ്റ്റിൽ കവി മുന്നറിയിപ്പ് നൽകുന്നു.
‘ഇതല്ല ഞങ്ങളുടെ എസ്.എഫ്.ഐ എന്ന് യൂനിവേഴ്സിറ്റി കോളജിലെ കുട്ടികൾ വിളിച്ചു പറഞ്ഞപ്പോൾ കേരളത്തിലെ ലക്ഷോപലക്ഷം മനുഷ്യർ അഥവ അണികൾ നിശ്ശബ്ദം വിളിച്ചു പറയുന്നുണ്ടായിരുന്നു, ഇതല്ല ഞങ്ങളുടെ ഇടതുപക്ഷം. സമത്വം പുലരണമെന്ന് ആഗ്രഹിക്കുന്ന ഓരോ മനസ്സിലും ഈ സങ്കടശബ്ദം വീർപ്പുമുട്ടുന്നുണ്ട്. പണവും അധികാരവും ധാർഷ്ട്യവും വിലസുമ്പോൾ, അസഹിഷ്ണുതയും സ്വജന പക്ഷപാതവും വളരുമ്പോൾ, കുടിപ്പകയുടെ ഒടുങ്ങാത്ത രക്തചിത്രങ്ങൾ വീണ്ടും വരയ്ക്കപ്പെടുമ്പോൾ, അശ്ലീല മുദ്രകളോടെ അഹങ്കാരം ചാനലുകൾക്ക് മുന്നിൽ നിറഞ്ഞാടുമ്പോൾ, നീതിമാന്മാരായ ഉദ്യോഗസ്ഥർക്ക് പുറത്തേക്ക് കടക്കേണ്ടി വരുമ്പോൾ, ചുവപ്പുനാടയുടെ കുരുക്ക് മുറുകുമ്പോൾ, പ്രാചീനരായ നിയമ പാലകരുടെ ഉരുൾത്തടികൾക്കു കീഴിൽ മനുഷ്യജീവികൾ ഞെരിയുമ്പോൾ, മുതലാളിത്തത്തിെൻറ പടിക്കെട്ടുകളിൽ മഹാപ്രസ്ഥാനങ്ങൾ മുട്ടിലിഴയുമ്പോൾ... ഓരോ നിശ്ശബ്ദനായ അനുയായിയുടെയും, സഹയാത്രികെൻറയും അനുഭാവിയുടെയും ഉള്ളിലിരുന്ന് അത് പുകയുന്നു, ഇതല്ല .. ഇതല്ല ...’; എന്ന് അദ്ദേഹം വികാരഭരിതനായി കുറിക്കുന്നു.
നിരവധി പേരാണ് റഫീക്ക് അഹമ്മദിെൻറ കുറിപ്പ് ഷെയർ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.