രാഗേഷിൻെറ ഭാര്യക്ക് നിയമന നീക്കം; രണ്ടാം റാങ്കുകാരന് ഉയർന്ന യോഗ്യത
text_fieldsകണ്ണൂർ: സ്പീക്കർ എം.ബി. രാജേഷിെൻറ ഭാര്യയുടെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടിനൽകി എന്ന് ആക്ഷേപം ഉയർന്ന പ്രഫസർ ലിസി മാത്യു കെ.കെ. രാഗേഷിൻെറ ഭാര്യയുടെ ഇൻറർവ്യൂ ബോർഡിലും. ആക്ഷേപങ്ങൾ മറികടന്ന് എം.ബി. രാജേഷിെൻറ ഭാര്യ നിനിത കണിച്ചേരിക്ക് കാലടി സംസ്കൃത സർവകലാശാലയിൽ നിയമനം നൽകിയതിന് സമാനമായി കണ്ണൂർ സർവകലാശാലയിൽ കെ.കെ. രാഗേഷിെൻറ ഭാര്യ പ്രിയ വർഗീസിനും നിയമനം നൽകാനാണ് നീക്കം.
കണ്ണൂർ സർവകലാശാല അസോ. പ്രഫസർ തസ്തികയിലേക്ക് നടന്ന ഓൺലൈൻ അഭിമുഖത്തിൽ പ്രിയക്കാണ് ഒന്നാം റാങ്ക്. എന്നാൽ, ആറുപേർ പങ്കെടുത്ത അഭിമുഖത്തിൽ രണ്ടാം റാങ്കുകാരനായ ജോസഫ് സക്കറിയക്കാണ് കൂടുതൽ യോഗ്യതയെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു. ജോസഫ് സക്കറിയക്ക് 102 ഗവേഷണ പ്രബന്ധങ്ങളുണ്ട്. ആറു പുസ്തകങ്ങളെഴുതിയ അദ്ദേഹത്തിന് 27 വർഷത്തെ അധ്യാപന പരിചയവുമുണ്ട്. സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പ്രിയക്ക് ഒന്നാം റാങ്ക് നൽകിയ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി. റാങ്ക് പട്ടികക്ക് അംഗീകാരം നൽകരുതെന്ന് സിൻഡിക്കേറ്റിനോടും ആവശ്യപ്പെട്ടു.
2012ൽ തൃശൂർ കേരളവർമ കോളജിൽ മലയാളം അസി. പ്രഫസറായ പ്രിയ സർവിസിലിരിക്കെ മൂന്നുവർഷത്തെ അവധിയിലാണ് ഗവേഷണം നടത്തിയത്. 2019 മുതൽ രണ്ടുവർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻറ് സർവിസ് ഡയറക്ടറായിരുന്നു. അസോസിയേറ്റ് പ്രഫസർക്ക് ഗവേഷണ ബിരുദവും എട്ടുവർഷം അസി. പ്രഫസർ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. 2018ലെ യു.ജി.സി നിയമ പ്രകാരം അസോ. പ്രഫസർ, പ്രഫസർ നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കൂട്ടില്ല. സ്റ്റുഡൻറ്സ് സർവിസ് ഡയറക്ടർ അനധ്യാപക തസ്തികയായതിനാൽ ഇക്കാലയളവും അധ്യാപന പരിചയമല്ല. എന്നാൽ, ഈ കാലയളവുകൾ മുഴുവനും അധ്യാപന പരിചയമായി കണക്കിലെടുത്താണ് സ്ക്രീനിങ് കമ്മിറ്റി പ്രിയയെ അഭിമുഖ പട്ടികയിൽ ഉൾപ്പെടുത്തിയത്. അടുത്ത സിൻഡിക്കേറ്റ് യോഗം നിയമനത്തിന് അംഗീകാരം നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.