റാഗിങ്: വിദ്യാർഥിയെ മർദിച്ച് കേൾവി ശക്തി നഷ്ടപ്പെടുത്തിയ എട്ട് പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്
text_fieldsശ്രീകണ്ഠപുരം (കണ്ണൂർ): ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് കേൾവി ശക്തി നഷ്ടപ്പെടുത്തിയ സംഭവത്തില്‍ എട്ട് പ്ലസ്ടു വിദ്യാർഥികൾക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. ഇവരെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്ന് വൈകീട്ട് പി.ടി.എ എക്സിക്യൂട്ടീവ് യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.
10ാം തീയ്യതിയാണ് റാഗിങ്ങിന്റെ ഭാഗമായി പ്ലസ് വൺ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്. മർദനത്തിനിരയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേൽക്കുകയും കേൾവി ശക്തി കുറയുകയും ചെയ്തു.
സഹലിനെ വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യം നവ മാധ്യമങ്ങളിലൂടെ അക്രമികൾ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുടി നീട്ടി വളർത്തിയതിനും കുടുക്ക് മുഴുവൻ ഇട്ടതിനുമായിരുന്നു മർdനമെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സഹലിന്റെ മാതാപിതാക്കൾ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.