റാഗിങ്: കെൽസ ഹരജിയിൽ കക്ഷിചേർന്ന് സിദ്ധാർഥന്റെ അമ്മ
text_fieldsകൊച്ചി: റാഗിങ് തടയാനുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റി (കെൽസ) നൽകിയ പൊതുതാൽപര്യ ഹരജിയിൽ കക്ഷിചേർന്ന് മരണമടഞ്ഞ സിദ്ധാർഥന്റെ മാതാവ്. പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിന് ഇരയായ വിദ്യാർഥിയുടെ മാതാവെന്ന നിലയിലാണ് ഷീബ ഉപഹരജി നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ റാഗിങ് നിരോധനനിയമം ഭേദഗതി വരുത്തി പരിഷ്കരിക്കണമെന്ന് കെൽസയുടെ ഹരജിയിൽ കോടതി നിർദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് റാഗിങ് വിഷയങ്ങൾ പരിഗണിക്കുന്നത്. ഹരജികൾ 19ന് പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.