രാഘവൻ അത്തോളിക്ക് അക്ഷരവീട്; ശിൽപിക്കിത് സ്വപ്ന സാഫല്യം
text_fieldsകോഴിക്കോട്: ഒരായുസ്സ് മുഴുവൻ കവിതക്കും വരക്കും ശിൽപനിർമാണത്തിനുമായി സമർപ് പിച്ച ജീവിതമാണ് രാഘവൻ അത്തോളിയുടേത്. കോഴിക്കോട് ജില്ലയിലെ അത്തോളിയിലെ വേളൂർ എ ന്ന ഗ്രാമത്തിൽനിന്ന് കവിതയും നാടകവും ശിൽപവുമായി ജീവിതം നടന്നുതീർത്ത കലാകാരനാ ണ് അദ്ദേഹം. വ്യവസ്ഥിതിയോട് കലഹിക്കുമ്പോഴും മനസ്സിൽ തീപിടിച്ചവരുടെ ആകുലതകൾ തെൻറ രചനകളിൽ അത്തോളി നിറച്ചുവെച്ചിരുന്നു.
തെരുവുകളിൽ പ്രതിഷേധജ്വാലകൾ ഉയരുമ്പോ ൾ അരികുവത്കരിക്കപ്പെട്ടവെൻറ ശബ്ദത്തിെൻറ കൂടെ ഈ കവിയുണ്ടാവും. തണൽ തേടിയുള്ള യാ ത്രയായിരുന്നില്ല അദ്ദേഹത്തിേൻറത്. വെയിലത്ത് നിർത്തിയവർക്കു മുന്നിൽ കൈ കൂപ്പാൻ ഈ കല ാകാരൻ ഒരുക്കമായിരുന്നില്ല. അതുകൊണ്ടുതന്നെ വീടെന്ന സ്വപ്നം അകലെ വഴിമാറിനിന്നു. തെൻറ രചനകളുമായി അംഗീകാരത്തിെൻറ പിറകെ പോവാതെ പ്രതിഭയുടെ തിളക്കവുമായി തന്നെയാണ് അദ്ദേഹത്തിെൻറ ജീവിതം.
വിവിധ മേഖലകളിൽ സംഭാവന നൽകിയ പ്രതിഭകൾക്കുള്ള ആദരവും അംഗീകാരവുമായി സമർപ്പിക്കുന്ന ‘അക്ഷരവീട്’ പദ്ധതിയിൽ കോഴിക്കോട് ജില്ലയിലെ രണ്ടാമത്തേത് രാഘവൻ അത്തോളിക്കുവേണ്ടി ഒരുങ്ങുകയാണ്. ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ ‘യൂനിമണി’യും ആരോഗ്യരംഗത്തെ ഇൻറർനാഷനൽ ബ്രാൻഡായ ‘എൻ.എം.സി ഗ്രൂപ്പും’ സംയുക്തമായി സമർപ്പിക്കുന്ന ‘ട’ അക്ഷരവീട് ജന്മഗ്രാമമായ അത്തോളിയിലാണ് നിർമിക്കുന്നത്.
നേരേത്ത ഇദ്ദേഹത്തിനുവേണ്ടി പ്രദേശവാസികൾ തുടങ്ങിവെച്ച സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് അക്ഷരവീടൊരുങ്ങുന്നത്. ഈ സന്നദ്ധ പ്രവർത്തകർകൂടി ഉൾപ്പെടുന്ന സൗഹൃദ കൂട്ടായ്മയാണ് സംഘാടക സമിതിയായി രംഗത്തുള്ളത്. കഥയും കവിതയുമായി 39 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് അേത്താളി. പ്രസിദ്ധീകരണത്തിന് തയാറായിരിക്കുന്ന നിരവധി രചനകൾ വേറെയുമുണ്ട്.
അനുയോജ്യമായ പ്രസാധകരെ കിട്ടിയാൽ പുറത്തിറക്കാൻ കഴിയുെമന്ന ആത്മവിശ്വാസത്തിലാണ് ഇദ്ദേഹം. കല്യാണം, കിണർ, വീട് എന്നീ മൂന്നു ഘടകങ്ങൾ ദൈവനിശ്ചയമാണെന്ന് ഉറപ്പിച്ചുപറയുന്നു കവി. തന്നെ തേടിവന്ന സർക്കാർ ജോലി മറ്റൊരാൾക്ക് കൊടുക്കാൻ അധികാരികളോട് നിർദേശിച്ചപ്പോൾ തനിക്ക് ജീവിതമാർഗം അക്ഷരങ്ങൾ തന്നുകൊള്ളുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു.
നിരവധി തവണ ശിൽപപ്രദർശനം നടത്തിയ രാഘവൻ അത്തോളിയുടെ ‘കലിയാട്ടം’ എന്ന നോവൽ തെൻറ ദേശത്തിെൻറ സാമൂഹിക, സാംസ്കാരിക ചലനങ്ങൾ അടയാളപ്പെടുത്തുന്നതാണ്. ഒരിക്കൽ പ്രദർശനത്തിനു ഡൽഹിയിലേക്ക് കൊണ്ടുപോയ, സ്വന്തമായി പണിത, വിലമതിക്കാനാകാത്ത 118 ശിൽപങ്ങൾ ഇപ്പോഴും ഉത്തർപ്രദേശിൽ നോയിഡയിലെ സുഹൃത്തിെൻറ വീട്ടിലാണുള്ളത്. സമകാലിക സാമൂഹിക രാഷ്ട്രീയ അവസ്ഥകളെക്കുറിച്ചും നവോത്ഥാന ചലനങ്ങളെക്കുറിച്ചും ദലിതുകളുടെ ഉന്നമനത്തെക്കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപ്പാടുണ്ട് രാഘവൻ അത്തോളിക്ക്.
താഴ്ന്ന ജാതിക്കാരനായതിെൻറ പേരിൽ ദുരനുഭവങ്ങൾ നേരിട്ട അദ്ദേഹത്തിന് ജാതിവ്യവസ്ഥക്കെതിരെ രാഷ്ട്രീയ സാമൂഹിക സംഘടനകൾ പട നയിക്കണമെന്ന അഭിപ്രായമാണുള്ളത്. ഇനിയുള്ളകാലം സ്വസ്ഥമായി കലാപ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്നും ഭാര്യയും രണ്ട് ആൺമക്കളുമടങ്ങുന്ന കുടുംബത്തിന് സമാധാനമായി കഴിയാെമന്നുമുള്ള ആശ്വാസത്തിലാണ് ശിൽപങ്ങളിൽ കവിത വിരിയിക്കുന്ന രാഘവൻ അത്തോളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.