ഗോതമ്പിന് പകരം റാഗി പൊടിഅടുത്തമാസം മുതല്‍
text_fieldsതിരുവനന്തപുരം: ഗോതമ്പിന് പകരം കേന്ദ്രം നല്‍കാമെന്നേറ്റ റാഗി പൊടിയും കാബുളി കടലയും (വെള്ളക്കടല) ഒക്ടോബർ മുതല്‍ റേഷന്‍ കടകള്‍ വഴി ന്യായവിലയ്ക്കു വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആര്. അനില്‍. പൈലറ്റ് പദ്ധതിയെന്ന നിലയില്‍ പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷന്‍കടകള്‍ വഴിയും മറ്റ് ജില്ലകളിലെ ഒരു പഞ്ചായത്തിലെ ഒരു റേഷന്‍കട വഴിയുമാകും റാഗി പൊടി വിതരണം ചെയ്യുക. വിജയകരമായാല്‍ പദ്ധതി എല്ലാ റേഷന്‍കടകളിലേക്കും വ്യാപിപ്പിക്കും. റാഗി കൃഷി കേരളത്തില്‍ വ്യാപിപ്പിക്കുന്നതിന് കൃഷി വകുപ്പിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗോതമ്പ് ഒരുവര്‍ഷത്തേക്ക് നല്കാന് കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്.
ഓണം പ്രമാണിച്ച് പ്രഖ്യാപിച്ച 10 കിലോ അരി വിതരണം ആരംഭിച്ചിട്ടുണ്ട്. അഞ്ചുകിലോ ചമ്പാവ് അരിയും അഞ്ചു കിലോ പച്ചരിയുമാണ് വിതരണം ചെയ്യുക. 93 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളതെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ 87 ലക്ഷം ഓണക്കിറ്റാണ് തയാറാക്കിയത്. ബാക്കിയുള്ള കിറ്റ് റേഷന്‍ കടകളില്‍ വേഗത്തിലെത്തിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. അടുത്തദിവസങ്ങളില്‍ ഏത് റേഷന്‍കടയില്‍ നിന്നും ഓണക്കിറ്റ് വാങ്ങാന്‍ ക്രമീകരണം ഒരുക്കും. ഇതുവരെ 65 ലക്ഷത്തിലേറെ കാര്‍ഡുടമകള്‍ കിറ്റ് വാങ്ങിയതായാണ് കണക്ക്. ഏതാണ്ട് 71 ശതമാനം വരുമിത്. അരി അടക്കം ഭക്ഷണസാധനങ്ങളില്‍ 15 ശതമാനം ഒഴികെ മറ്റുള്ളവയെല്ലാം പുറത്തുനിന്നാണ് കേരളത്തിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.