Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണ്​...

കണ്ണ്​ കുത്തിപ്പൊട്ടിച്ച് ജീവിതം ഇരുളാക്കിയ സാവിത്രി ഇനി ഓർമകളിലെ നോവ്; ഡോക്ടറാകാൻ കൊതിച്ചു, ക്രൂരമായ റാഗിങ്ങിൽ ജീവിതം കീഴ്മേൽ മറിഞ്ഞു

text_fields
bookmark_border
കണ്ണ്​ കുത്തിപ്പൊട്ടിച്ച് ജീവിതം ഇരുളാക്കിയ സാവിത്രി ഇനി ഓർമകളിലെ നോവ്; ഡോക്ടറാകാൻ കൊതിച്ചു, ക്രൂരമായ റാഗിങ്ങിൽ ജീവിതം കീഴ്മേൽ മറിഞ്ഞു
cancel

ചെറുവത്തൂർ: 16ാംവയസ്സിൽ ലോകത്തിനുനേരെ കതകടച്ചിരുന്ന് കണ്ണ്​ കുത്തിപ്പൊട്ടിച്ച് ജീവിതം ഇരുളാക്കിയ സാവിത്രിയെ ആരും മറന്നുകാണില്ല. ക്രൂരമായ റാഗിങ്ങിൽ ജീവിതം തകർന്നുപോയ മയിച്ച വെങ്ങാട്ടെ സാവിത്രി (45) ഒടുവിൽ ഈ ലോകത്തോട് തന്നെ വിടപറഞ്ഞു.

മഞ്ചേശ്വരം സ്നേഹാലയ റീഹാബിലിറ്റേഷൻ സെന്റർ അന്തേയവാസിയായ സാവിത്രി പനി ബാധിച്ചാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

29 വർഷം മുമ്പ്‌ കാഞ്ഞങ്ങാട്ടെ കോളജിലെ പഠനകാലത്ത് റാഗിങ്ങിനിരയായി മനോനില തകർന്ന സാവിത്രിയുടെ ജീവിതം തീരാ നോവായിരുന്നു.

2021 നവംബർ ഒൻപതിന് മാധ്യമം പ്രസിദ്ധീകരിച്ച സാവിത്രിയുടെ ജീവിത കഥ

പാ​ട്ടും ഡാ​ൻ​സു​മൊ​ക്കെ​യാ​യി​രു​ന്നു അ​വ​ൾ​ക്കിഷ്​ടം. പ​ഠ​ന​ത്തി​ൽ അ​തി​ലേ​റെ മി​ടു​ക്കി. അ​ച്ഛ​നെ ക​ണ്ട ഓ​ർ​മ പോ​ലു​മി​ല്ലാ​ത്ത കൊ​ച്ച​നു​ജ​ത്തി​യെ പ്രാ​ര​ബ്​​ധ​മൊ​ന്നും ചേ​ച്ചി​മാ​രും അ​റി​യി​ച്ചി​ല്ല. കു​ന്നോ​ളം സ്വ​പ്ന​ങ്ങ​ളാ​ണ് ആ ​പെ​ൺ​വീ​ട്ടി​ൽ വി​രി​ഞ്ഞ​ത്. പ​ഠി​ച്ച് ഡോ​ക്ട​റാ​വു​മെ​ന്ന ഉ​റ​പ്പാ​ണ​വ​ൾ അ​വ​ർ​ക്ക് ന​ൽ​കി​യ​ത്. എ​ല്ലാ പ്ര​ശ്ന​വും അ​തോ​ടെ തീ​രും. ന​ല്ലൊ​രു വീ​ടു​ണ്ടാ​ക്ക​ണം. അ​മ്മ കൂ​ലി​പ്പ​ണി​ക്കു പോ​വു​ന്ന​ത് നി​ർ​ത്ത​ണം... ​അ​ങ്ങ​നെ​യ​ങ്ങ​നെ...

എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് ഫ​സ്​​റ്റ്​ ക്ലാ​സ് നേ​ടി ജ​യി​ച്ച​തോ​ടെ നാ​ട്ടി​ലും അ​വ​ൾ താ​ര​മാ​യി. ഇ​തോ​ടെ അ​വ​ൾ പ​റ​ഞ്ഞ​തെ​ല്ലാം പു​ല​ർ​വേ​ള​യി​ലെ കി​നാ​വു​പോ​ലെ​യ​വ​ർ​ക്ക് തോ​ന്നിത്തു​ട​ങ്ങി. എ​ൻ​ട്ര​ൻ​സ് എ​ഴു​ത​ണം... ​സ്​​റ്റെ​ത​സ്കോ​പ്പും ക​ഴു​ത്തി​ല​ണി​ഞ്ഞു ന​ട​ക്കു​ന്ന കാ​ല​ം ഇ​നി വിദൂരമല്ലെന്ന് അ​വ​ളും ക​ണ​ക്കു​കൂ​ട്ടി. കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജി​ൽത​ന്നെ പ്രീ​ഡി​ഗ്രി സ​യ​ൻ​സ് ഗ്രൂ​പ്പി​ൽ സെ​ല​ക്​​ഷ​നും കി​ട്ടി. ഇ​ത്ര​യും പ​റ​ഞ്ഞ​പ്പോ​ൾ വ​ട്ടി​ച്ചി​യു​ടെ തൊ​ണ്ട​യി​ട​റി. ഇ​നി​യെ​ന്ത​ു പ​റ​യും, എ​ങ്ങ​നെ പ​റ​യു​മെ​ന്ന​ത്​ അ​വ​രെ കു​ഴ​ക്കി.

പി​ന്നീ​ട് സം​ഭ​വി​ച്ച​തൊ​ന്നും ഓ​ർ​ക്കാ​ൻ ആ ​വീ​ട്ടു​കാ​ർ​ക്ക് മാ​ത്ര​മ​ല്ല, നാ​ട്ടു​കാ​ർ​ക്കും താ​ൽ​പ​ര്യ​മി​ല്ല. കോ​ള​ജി​ൽ ഒ​രു​പ​റ്റം മു​തി​ർ​ന്ന കു​ട്ടി​ക​ൾ ന​ട​ത്തി​യ റാ​ഗി​ങ്ങി​നെ​ത്തു​ട​ർ​ന്ന് മി​ടു​ക്കി​യാ​യ സാ​വി​ത്രി​യു​ടെ മാ​ന​സി​കനി​ല തെ​റ്റി. അ​തോ​ടെ അ​വ​ളു​ടെ​യും കു​ടും​ബ​ത്തിന്‍റെയും സ്വ​പ്ന​ങ്ങ​ൾ പെ​ടു​ന്ന​നേ വീ​ണു​ട​ഞ്ഞു. 24 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും അ​വ​ൾ ജീ​വി​ക്കു​ന്നു​ണ്ട്. അ​മ്മ​യെ​യും ചേ​ച്ചി​മാ​രെ​യു​മെ​ല്ലാം വി​ട്ട് ഒ​രു​പാ​ട​ക​ലെ. താ​ൻ ആ​രാ​ണെ​ന്നുപോ​ലു​മ​റി​യാ​തെ...


ക​ഥ​യ​ല്ലി​ത്, ജീ​വി​തം...

കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ ചെ​റു​വ​ത്തൂ​ർ വെ​ങ്ങാ​ട്ട് 'മു​ണ്ട​വ​ള​പ്പി​ൽ' പെ​ൺ​വീ​ടാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. അ​മ്മ​യും നാ​ലു പെ​ൺ​മ​ക്ക​ളു​മു​ള്ള വീ​ട്. സാ​വി​ത്രി​ക്ക് ഒ​രു വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് അ​ച്ഛ​ൻ മ​രി​ക്കു​ന്ന​ത്. അ​തോ​ടെ, നാ​ലു പെ​ൺ​മ​ക്ക​ളു​ടെ ജീ​വി​തം മു​ഴു​വ​ൻ അ​മ്മ​യു​ടെ ചു​മ​ലി​ലാ​യി. കൂ​ലി​പ്പ​ണി​യെ​ടു​ത്ത്​ അ​വ​ർ മ​ക്ക​ളെ വ​ള​ർ​ത്തി. വ​യ​സ്സ് എ​ഴു​പ​ത് പി​ന്നി​ട്ടി​ട്ടും ഇ​പ്പോ​ഴും വ​ട്ടി​ച്ചി തൊ​ഴി​ലു​റ​പ്പുപ​ണി​ക​ൾ​ക്ക് പോ​കു​ന്നു​ണ്ട്.

ആ​റു സെ​ൻ​റും അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​മാ​ണ് അ​വ​ർ​ക്ക​ന്നു​മി​ന്നും. നാ​ലു പെ​ൺ​മ​ക്ക​ളി​ൽ ഏ​റ്റ​വും ഇ​ള​യ​വ​ളാ​ണ് സാ​വി​ത്രി. അ​വ​ൾ ആ​ഗ്ര​ഹി​ച്ച​പോ​ലെത​ന്നെ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ൽ കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലു​മൊ​രു ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ ആ​യി​രി​ക്കേ​ണ്ട​വ​ൾ. ഇ​നി ഡോ​ക്ട​റാ​യി​ല്ലെ​ങ്കി​ൽ അ​ധ്യാ​പി​ക​യെ​ങ്കി​ലും ആ​കു​മായി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു​ണ്ട്. 1985ലാ​ണ് അ​വ​ൾ ഒ​ന്നാം ക്ലാ​സി​ലെ​ത്തു​ന്ന​ത്. അ​ധി​കം വൈ​കാ​തെ സ്കൂ​ളി​ലെ പ​ഠി​പ്പി​സ്​​റ്റു​ക​ളി​ൽ സാ​വി​ത്രി ഇ​ടം നേ​ടി. പാ​ട്ടും ഡാ​ൻ​സും നാ​ട​ക​വു​മെ​ല്ലാം അ​തി​ലേ​റെ ഇ​ഷ്​​ടം. സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി. സ്കൂ​ൾത​ല മേ​ള​ക​ളി​ൽ അ​വ​ളാ​യി​രു​ന്നു താ​രം.

കൂ​ലി​വേ​ല ചെ​യ്ത് ക്ഷീ​ണി​ച്ചെ​ത്തു​ന്ന അ​മ്മ​യോ​ട് അ​വ​ൾ പ​റ​യു​മാ​യി​രു​ന്നു, 'അ​മ്മേ, നമുക്ക് ന​ല്ലൊ​രു കാ​ലം വ​രും. മു​ണ്ട​വ​ള​പ്പി​ൽ വീ​ട്ടി​ൽ ഡോ​ക്ട​റു​ണ്ടാ​വും'. കു​ട്ടി​ക്കാ​ല​ത്തെ കു​സൃ​തി​യാ​ണെ​ങ്കി​ലും ആ ​വാ​ക്കു​ക​ൾ അ​മ്മ​യു​ടെ മു​ഖ​ത്ത് പൊ​ൻ​തി​ള​ക്ക​മു​ണ്ടാ​ക്കി. 1995ലാ​യി​രു​ന്നു എ​സ്.എ​സ്.എ​ൽ. സി. ​ഒ​പ്പ​മു​ള്ള​വ​രെ​ല്ലാം ട്യൂ​ഷ​നു​പോ​കു​േമ്പാ​ഴും അ​വ​ൾ പ​രി​ഭ​വി​ച്ചി​ല്ല. ഓ​ണ​പ്പ​രീ​ക്ഷ​യും ക്രി​സ്മ​സ് പ​രീ​ക്ഷ​യു​മൊ​ന്നും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചി​ല്ല. കു​ട്ട​മ​ത്ത് ഹൈസ്​കൂളിന്‍റെ പ്ര​തീ​ക്ഷ​യും തെ​റ്റി​യി​ല്ല. ഫ​ലം വ​ന്ന​പ്പോ​ൾ എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് ഫ​സ്​​റ്റ്​ ക്ലാ​സ്. മു​ണ്ട​വ​ള​പ്പി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷം അ​ല​യ​ടി​ച്ചു. ഇ​ന്ന​ത്തെപ്പോ​ലെ ഫു​ൾ എ ​പ്ല​സു​ക​ൾ കൂ​ടു​ത​ലു​ള്ള കാ​ല​മ​ല്ല. 210 മാ​ർ​ക്ക് കി​ട്ടി പാ​സാ​വാ​ൻ പാ​ടു​പെ​ടു​ന്ന​വ​രു​ടെ കാ​ലം. വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണ് ഡി​സ്​​റ്റി​ങ്ഷ​നും ഫ​സ്​​റ്റ്​​ക്ലാ​സു​മൊ​ക്കെ ല​ഭി​ച്ചി​രു​ന്ന​ത്. ഫ​സ്​​റ്റ്​ ക്ലാ​സി​നു വേ​ണ്ട 360നും ​മേ​ലെ​യാ​യി​രു​ന്നു സാ​വി​ത്രി​യു​ടെ മാ​ർ​ക്ക്. നാ​ട്ടി​ൽ അ​ഭി​ന​ന്ദ​നപ്ര​വാ​ഹം.

സ​യ​ൻ​സ് ഗ്രൂ​പ് തേ​ടി

ഡോ​ക്ട​റാ​വാ​നു​ള്ള വ​ഴി​തേ​ടു​ക​യാ​യി​രു​ന്നു പി​ന്നീ​ട്. അ​ങ്ങനെ​യാ​ണ് പ്രീ​ഡി​ഗ്രി​ക്ക് സെ​ക്ക​ൻ​ഡ് ഗ്രൂ​പ്​ ഓ​പ്ഷ​നാ​ക്കി അ​പേ​ക്ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​ച്ച് കോ​ള​ജു​ക​ളു​ള്ള ജി​ല്ല​യാ​ണ് കാ​സ​ർ​കോ​ട്. സ​ർ​ക്കാ​ർ, എയ്​ഡഡ് കോ​ള​ജു​ക​ളി​ൽ പ്രീ​ഡി​ഗ്രി​ക്ക് സീ​റ്റ് കി​ട്ടാ​ൻ വ​ലി​യ പാ​ടാ​ണ്. എയ്​ഡഡ് കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്മെ​ൻ​റ് സീ​റ്റ് കി​ട്ടാ​ൻ പി​ടി​പാ​ടും വേ​ണം. ര​ണ്ടും ക​ൽ​പി​ച്ചു​ത​ന്നെ​യാ​ണ് പ്രീ​ഡി​ഗ്രി​ക്ക് കോ​ള​ജു​ക​ൾ ക​യ​റി​യി​റ​ങ്ങി അ​പേ​ക്ഷ ന​ൽ​കി​യ​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കോ​ള​ജാ​യ നെ​ഹ്റു കോ​ള​ജി​ൽത​ന്നെ സെ​ക്ക​ൻ​ഡ്​ ഗ്രൂ​പ്പി​ൽ സാ​വി​ത്രി​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ചു. അ​ങ്ങനെ സാ​വി​ത്രി​യും കോ​ളജുകു​മാ​രി​യാ​യി. വീ​ട്ടി​ൽ ഇ​ത്ര​യും പ​ഠി​ച്ച​വ​ർ ആ​രു​മി​ല്ല. സ​ഹോ​ദ​രി​മാ​രു​ടെ​യും അ​മ്മ​യു​ടെ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ. പ​ഠി​ച്ച് വ​ലി​യ ആ​ളാ​വ​ണം, ജോ​ലി നേ​ട​ണം. പു​ത്ത​നു​ടു​പ്പ​ണി​ഞ്ഞ​വ​ൾ കോ​ള​ജി​ലെ​ത്തി.

സ്വപ്​ന​ങ്ങ​ൾ​ക്ക് മൂ​ന്നു ദി​വ​സം ആ​യു​സ്സ്

വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് അ​വ​ൾ കോ​ള​ജി​ലെ​ത്തി​യ​ത്. കു​ട്ട​മ​ത്ത് ഹൈ​സ്കൂ​ളി​ലെ അ​ന്ത​രീ​ക്ഷ​മേ​യ​ല്ല. പു​തി​യ ലോ​കം. ആ​ദ്യ​ ദി​വ​സംത​ന്നെ സീ​നി​യേഴ്​സിന്‍റെ പ​രി​ച​യ​പ്പെ​ട​ൽ ചടങ്ങ് എന്നപേരിലുള്ള റാഗിങ്. നാ​ടും വീ​ടും പേ​രു​മൊ​ക്കെ ചോ​ദി​ച്ചു. നാട്ടിൻപുറത്തുനിന്ന് വരുന്ന അ​വ​ൾ​ക്ക് പ​രി​ചി​ത​മാ​യി​രു​ന്നി​ല്ല അ​തൊ​ന്നും. ആ​ൺ​കു​ട്ടി​ക​ൾ പി​ന്നാ​ലെ കൂ​ടു​ന്നു, പലതും ചോ​ദി​ക്കു​ന്നു. അ​വ​ർ​ക്കെ​ന്തി​ന് അ​റി​യ​ണം അതൊക്കെ തു​ട​ങ്ങി​യ ചി​ന്ത​ക​ളാ​യി സാ​വി​ത്രി​ക്ക്. വലിയ സ്വപ്നങ്ങളുടെ സ്ഥാനത്ത് മനസ്സിൽ ദേഷ്യവും സങ്കടവും ഉത്കണ്ഠയും നിറഞ്ഞു, മ​ന​സ്സ് പ​ല​വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ തു​ട​ങ്ങി. മ​ന​സ്സി​ല്ലാ​മ​ന​സ്സോ​ടൊ​ണ് ര​ണ്ടാം ദി​വ​സം കോ​ള​ജി​ലേ​ക്ക് പോ​യ​ത്. മൂ​ന്നാം ദി​വ​സം വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ കൊ​ച്ച​നു​ജ​ത്തി അ​ക്കാ​ര്യം തു​റ​ന്നുപ​റ​ഞ്ഞു- 'ഞാ​ൻ ഇ​നി കോ​ള​ജി​ലേ​ക്കി​ല്ല'.

ഉ​ച്ച​ക്ക് ക​ഴി​ക്കാ​ൻ കൊ​ണ്ടു​പോ​യ ചോ​റ്റു​പൊ​തി അ​തേ​പോ​ലെ തി​രി​ച്ചു​കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു. ഒ​ന്നും മി​ണ്ടാ​തെ മുറിക്കകത്ത് കയറിയവൾ കതകടച്ചു, ഇ​നി കോ​ള​ജി​ലേ​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നു... ആ​ദ്യം വീ​ട്ടു​കാ​ര​ത് കാര്യമാക്കിയില്ല. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് പോ​വു​മെ​ന്ന​വ​ർ ക​രു​തി. പ​ക്ഷേ, അ​വ​ൾ റൂ​മി​ൽ ക​യ​റി വാ​തി​ല​ട​ച്ച് ഇ​രി​പ്പാ​യി. ആ​രോ​ടും സം​സാ​രി​ക്കാ​താ​യി. ഭ​ക്ഷ​ണ​ത്തി​നു​വേ​ണ്ടി മാ​ത്രം ക​ത​ക് തു​റ​ക്കും. എ​ന്താ​ണ് കോ​ള​ജി​ൽ സം​ഭ​വി​ച്ച​തെ​ന്ന് ഇന്നും ആ​ർ​ക്കു​മ​റി​യി​ല്ല. സീ​നിയേഴ്​സ്​ റാ​ഗ് ചെ​യ്തു​വെ​ന്നു മാ​ത്ര​മാ​ണ് അ​വ​ൾ പ​റ​ഞ്ഞ​ത്. ആ​രു​ടെ​യും പേ​രു​പോ​ലും പ​റ​ഞ്ഞി​ല്ലെ​ന്ന് അ​മ്മ ഓ​ർ​ക്കു​ന്നു.

ആ പു​സ്ത​കം പി​ന്നെ​യ​വ​ൾ തു​റ​ന്നി​ല്ല

സ്​കൂൾത​ല​ത്തി​ൽ പാ​ട്ടി​നും ഡാ​ൻ​സി​നും നാ​ട​ക​ത്തി​നു​മെ​ല്ലാം ഒ​ന്നാം​സ്ഥാ​ന​ക്കാ​രി​യാ​യി​രു​ന്നു അ​വ​ൾ. അ​ങ്ങനെ​യു​ള്ള​യാ​ൾ​ക്ക് പാ​ട്ടോ ഡാ​ൻ​സോ ഒ​ന്നും വേ​ണ്ടാ​താ​യി. പ്രീ​ഡി​ഗ്രി​ക്ക് ചേ​ർ​ന്ന് മൂ​ന്നാം​നാ​ൾ മ​ട​ക്കി​വെ​ച്ച പു​സ്ത​കം പി​ന്നെ​യ​വ​ൾ തു​റ​ന്നി​ല്ല. പ​ഠ​ന​വും ക​ല​യു​മെ​ല്ലാം എ​​െന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ച്ചു മു​റി​യി​ലൊ​തു​ങ്ങി​ക്കൂ​ടി. മ​ന​സ്സി​നെ ത​ക​ർ​ത്ത​തെ​ന്തെ​ന്ന​റി​യാ​തെ വീ​ട്ടു​കാ​ർ സ​ഹ​പാ​ഠി​ക​ളോ​ടെ​ല്ലാം വി​വ​രം തി​ര​ക്കി. വെ​റും മൂ​ന്നു​ദി​വ​സ​ത്തെ മാ​ത്രം പ​രി​ച​യ​മു​ള്ള കു​ട്ടി​ക​ളാ​യി​രു​ന്നു പ​ല​രും. അ​വ​ർ​ക്കൊ​ന്നും അ​റി​യി​ല്ല. കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കോ പ്രി​ൻ​സി​പ്പ​ലി​നോ അ​തു​മ​റി​യി​ല്ല. റാ​ഗി​ങ് നി​രോ​ധ​ന നി​യ​മ​ത്തി​നും മു​മ്പാ​യ​തി​നാ​ൽ അ​ത​ത്ര കാ​ര്യ​മാ​ക്കി​യ കാ​ല​വു​മാ​യി​രു​ന്നി​ല്ല.

അ​നു​ദി​നം അ​വ​ളു​ടെ മ​ന​സ്സ് മാ​റി​ക്ക​ളി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ ചി​കി​ത്സ തേ​ടി. കാ​സ​ർ​കോ​ട്ടും ക​ണ്ണൂ​രും കോ​ഴി​ക്കോ​ടും മം​ഗ​ളൂ​രു​വി​ലു​മൊ​ക്കെ​യാ​യി മാ​റി മാ​റി ചി​കി​ത്സ. പി​ന്നീ​ട് വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ഓ​ടാ​ൻ തു​ട​ങ്ങി. ആ​ത്മ​ഹ​ത്യാ​ശ്ര​മ​വും ന​ട​ത്തി. കാ​ര്യ​ങ്ങ​ൾ കൈ​വി​ടു​മെ​ന്നാ​യ​തോ​ടെ മു​റി പു​റ​ത്തു​നി​ന്ന് അ​ട​ച്ചി​ടാ​ൻ തു​ട​ങ്ങി. കോ​ഴി​ക്കോ​ടും മം​ഗ​ളൂ​രു​വി​ലും ചി​കി​ത്സ​തു​ട​ർ​ന്നു. ഒ​രു​വേ​ള ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്ന് തോ​ന്നി​യെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല.

കണ്ണ്​ സ്വയം കുത്തിപ്പൊട്ടിച്ച നാൾ

പി​ന്നീ​ടാ​ണ​ത് സം​ഭ​വി​ച്ച​ത്. ഒ​രു ദി​വ​സം രാ​വി​ലെ ചാ​യ ക​ഴി​ച്ച് മു​റി​യി​ൽ കി​ട​ന്ന​താ​ണ്. ഉ​റ​ങ്ങു​ക​യാ​ണെ​ങ്കി​ൽ വി​ളി​ക്ക​രു​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്ന​തു​കൊ​ണ്ട് വി​ളി​ച്ചി​ല്ല. ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കാ​ൻ മു​റി​യു​ടെ വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ ആ ​കാ​ഴ്ച ക​ണ്ട് ഞെ​ട്ടി. കൈ​യി​ൽ ത​ല താ​ഴ്ത്തി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു അ​വ​ൾ. ഉ​ച്ച​ത്തി​ൽ വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മി​ല്ലാ​ത്ത​ത് ക​ണ്ട് അ​രി​കി​ലെ​ത്തി​യ​പ്പോ​ൾ ക​ണ്ട​ത് കൈ​ക​ളി​ൽ നി​റ​യെ ര​ക്തം. കൈ​മാ​റ്റി മു​ഖ​ത്തേ​ക്ക് നോ​ക്കി​യ​പ്പോ​ൾ ക​ണ്ട കാ​ഴ്ച അ​തി​ഭീ​ക​ര​മാ​യി​രു​ന്നു. ക​ണ്ണു​ക​ൾ കു​ത്തി​പ്പൊ​ട്ടി​ച്ചി​രി​ക്കു​ന്നു, കൃ​ഷ്ണ​മ​ണി പു​റ​ത്തേ​ക്ക് ചാ​ടി​യി​രി​ക്കു​ന്നു. ആ ​കാ​ഴ്ച ക​ണ്ട് സ​ഹോ​ദ​രിപു​ത്രി നി​ല​വി​ളി​ച്ചു. തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ വാ​ർ​പ്പു​പ​ണി ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി അ​വ​ളെ​യുംകൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​തി​ച്ചു. ക​ണ്ണ് പൂ​ർ​ണ​മാ​യും വേ​ർ​പെ​ട്ടു​പോ​യ​താ​യും ഞ​ര​മ്പു​ക​ൾ​ക്ക് കാ​ര്യ​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ചു​വെ​ന്നും ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ കൈ​മ​ല​ർ​ത്തി​യ​തോ​ടെ മു​ണ്ട​വ​ള​പ്പി​ൽ വീ​ട്ടി​ൽ ഇ​രു​ട്ടി​നു​മേ​ൽ ഇ​രു​ട്ട് നി​റ​യു​ക​യാ​യി​രു​ന്നു.

കോള​ജി​ലെ കു​റ​ച്ച് മു​തി​ർ​ന്ന വി​ദ്യാ​ർഥി​ക​ളു​ടെ ത​മാ​ശ​യി​ൽ മ​ന​സ്സുത​ക​ർ​ന്ന് 16ാം വ​യ​സ്സി​ൽ ലോ​ക​ത്തി​ന​ു നേ​രെ ക​ത​ക​ട​ച്ചി​രു​ന്ന സാ​വി​ത്രി​ക്കി​പ്പോ​ൾ വ​യ​സ്സ് 41. മ​േനാരോ​ഗി​ക​ളാ​യി​രു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ അ​ഭ​യം എ​ന്ന കേ​ന്ദ്ര​ത്തി​ലാ​ണ് അ​വ​ളി​പ്പോ​ൾ ക​ഴി​യു​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​മാ​യി വി​ഡി​യോ വ​ഴി സം​സാ​രി​ക്കും. മ​ക​ളെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടുവ​രാ​ൻ വ​യോ​ധി​ക​യാ​യ അ​മ്മ​ക്ക് താ​ൽ​പ​ര്യ​മു​ണ്ട്. പ​ക്ഷേ, ആ​റു സെ​ൻ​റി​ൽ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടു​പോ​ലു​മി​ല്ലാ​ത്ത​തി​നാ​ൽ അ​വ​ർ​ക്ക​തി​ന് ക​ഴി​യു​ന്നി​ല്ല. ഇ​പ്പോ​ൾ സാ​വി​ത്രി​യു​ടെ ര​ണ്ടാ​മ​ത്തെ ക​ണ്ണി​നും മ​ങ്ങ​ലു​ണ്ട്. കാ​ഴ്ച പോ​കു​മോ എ​ന്ന ആ​ശ​ങ്ക ഈ​യി​ടെ അ​വ​ൾ പ​ങ്കു​വെ​ച്ച​താ​യി അ​മ്മ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ragingcheruvathurdeath newsSavitri
News Summary - Raging victim Savitri succumbs to death
Next Story
RADO