കൊക്കയിലെ കൂരിരുട്ടിൽ മണിക്കൂറുകൾ; രഘുനന്ദൻ തിരിച്ചെത്തിയത് മരണമുനമ്പിൽനിന്ന്
text_fieldsനെല്ലിയാമ്പതി: സീതാർകുണ്ട് വ്യൂ പോയൻറിൽനിന്ന് കൊക്കയിലേക്ക് വീണ കോട്ടായി സ്വദേശി രഘുനന്ദെൻറ രക്ഷപ്പെടൽ അദ്ഭുതം നിറഞ്ഞതായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറോടെ വ്യൂ പോയൻറിൽ കൂട്ടുകാരോടൊത്ത് സെൽഫിയെടുക്കവേയാണ് സന്ദീപിെൻറ കാൽ വഴുതുന്നത്.
കൂട്ടുകാരനെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ രഘുനന്ദനും കൊക്കയിലേക്ക് വീണു. പരിഭ്രാന്തരായ മറ്റു കൂട്ടുകാർ ഉടൻ വിവരം പുറത്തറിയിക്കുകയും പാടഗിരി പൊലീസ് സ്റ്റേഷനിലെത്തി വിവരം നൽകുകയും ചെയ്തു. രാത്രി ഏഴോടെ ആലത്തൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി. നെല്ലിയാമ്പതി വനം അധികൃതരും ഉടനെയെത്തി.
തുടർന്ന് ചിറ്റൂർ, ആലത്തൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിശമന സേനയുമെത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിൽ നടത്താനായില്ല. പിന്നീട് രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുമായി അഗ്നിശമന സേനയുടെ വടക്കഞ്ചേരി യൂനിറ്റംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. സ്റ്റേഷൻ മാസ്റ്റർ ജോബി ജേക്കബിെൻറ നേതൃത്വത്തിൽ രാത്രി 11ഓടെ രക്ഷാപ്രവർത്തനം തുടങ്ങി. കൊക്കയിൽ പരിശോധന നടത്താൻ അഗ്നിശമന സേനാംഗങ്ങളായ ഷായി കൃഷ്ണൻ, മുരളീധരൻ എന്നിവർ കയറു കെട്ടിയിറങ്ങി.
രാത്രിയിലെ തണുപ്പിനെയും ഇരുട്ടിനെയും അതിജീവിച്ച് മണിക്കൂറുകൾ നീണ്ട തിരച്ചിൽ അവസാനിച്ചത് തിങ്കളാഴ്ച പുലർച്ച മൂന്നരയോടെയായിരുന്നു. ഒരു നിലവിളി കേട്ട സേനാംഗങ്ങൾ മരത്തിനു മുകളിൽ കുരുങ്ങിയ നിലയിൽ 150 അടി താഴ്ചയിൽ രഘുനന്ദനെ കണ്ടെത്തുകയായിരുന്നു.
കാലിനും തലക്ക് പിന്നിലും പരിക്കുകളോടെയാണ് രഘുനന്ദനെ കണ്ടെത്തിയതെന്ന് ജോബി ജേക്കബ് പറഞ്ഞു. സംസാരിക്കാൻ കഴിയുമായിരുന്നു. മുകളിൽനിന്ന് വീണത് എവിടെയെന്നറിയാത്തതിനാൽ പകച്ചുപോയെന്നും ഏറെ നേരം കഴിഞ്ഞ് മൊബൈൽ വെളിച്ചത്തിൽ നോക്കിയപ്പോഴാണ് കാര്യങ്ങൾ മനസ്സിലായതെന്നും പരിഭ്രാന്തി നീങ്ങിയപ്പോഴാണ് നിലവിളിക്കാൻ തുടങ്ങിയതെന്നും രഘുനന്ദൻ പറഞ്ഞതായി ജോബി ജേക്കബ് അറിയിച്ചു.
പിന്നീട് കയറിലൂടെ തന്നെ മുകളിലേക്ക് ഇയാളെ എത്തിക്കുകയായിരുന്നു. മണിക്കൂറുകളുടെ രക്ഷാപ്രവർത്തനം വലിയ വെല്ലുവിളി തന്നെയായിരുന്നു. വടക്കഞ്ചേരി ഫയർ യൂനിറ്റിലെ ഒമ്പതംഗങ്ങളും ചിറ്റൂർ, ആലത്തൂർ യൂനിറ്റിലെ 19 അംഗങ്ങളും പോലീസും വനം വകുപ്പുമെല്ലാം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
സന്ദീപിനെ കണ്ടെത്താൻ തിങ്കളാഴ്ച രാവിലെ ഡ്രോണ്‍ ഉപയോഗിച്ച് മൂന്നു തവണ തിരച്ചില്‍ നടത്തിയങ്കെിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് ചിറ്റൂരില്‍നിന്നുള്ള സിവില്‍ ഡിഫന്‍സ് ഫോഴ്സിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ മുകളില്‍നിന്ന് വനഭാഗത്തുകൂടെ വീണ ഭാഗത്തേക്ക് ഇറങ്ങുകയായിരുന്നു. മൂന്നു മണിക്കൂറിനു ശേഷം അപകടത്തില്‍ പെട്ട സ്ഥലത്തുനിന്ന് 200 മീറ്റര്‍ മാറി 600 അടി താഴ്ചയില്‍ സന്ദീപിനെ മരിച്ച നിലയില്‍ കണ്ടെത്തി.
മൃതദേഹം താഴ്വരയായ നെന്മേനിയിലേക്ക് എത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഠിനപ്രയത്നം വേണ്ടിവന്നു. വടക്കഞ്ചേരി ഫയര്‍ഫോഴ്സ് ഓഫിസര്‍ ജോബി ജേക്കബ്, ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, ആലത്തൂര്‍ ഫയര്‍ഫോഴ്സ് ഓഫിസര്‍ എസ്. അഖില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചിറ്റൂരില്‍നിന്നുള്ള സിവില്‍ ഡിഫന്‍സ് അംഗങ്ങളും പ്രദേശവാസികളും 19 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.