ആശീർവദിച്ച് അച്ഛനും അമ്മയും; സജിതക്കും റഹ്മാനും പുതുജീവിതം
text_fieldsകൊല്ലങ്കോട് (പാലക്കാട്): നാടിെൻറ പിന്തുണയും സ്നേഹവും ഏറ്റുവാങ്ങി പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ച് റഹ്മാനും സജിതയും. പിന്തുണയുമായി സജിതയുടെ മാതാപിതാക്കളും എത്തിയതോടെ ഇരട്ടിമധുരം. വാടകവീട്ടിൽ കഴിയുന്ന ഇവരെ കാണാൻ സജിതയുടെ അച്ഛൻ വേലായുധനും അമ്മ ശാന്തയും വെള്ളിയാഴ്ച രാവിലെയാണ് വിത്തനശ്ശേരിയിലെത്തിയത്. ഇരുവരെയും ചേർത്തുപിടിച്ചും കേക്ക് മുറിച്ചു നൽകിയും മാതാപിതാക്കൾ സന്തോഷം പങ്കിട്ടു.
ഏതാനും ദിവസം മുമ്പാണ് മകൾ ജീവിച്ചിരിപ്പുണ്ടെന്ന് ഇവർ അറിയുന്നത്. മരിച്ചെന്ന് കരുതിയ മകളെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇരുവരും. കാണാതായ മകൾ തിരിച്ചുവരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്ന് വേലായുധൻ പറയുന്നു. ഇത്രകാലം പത്ത് വീടിനപ്പുറത്ത് ഉണ്ടായിരുന്നുവെന്ന സത്യത്തോട് പൊരുത്തപ്പെടാൻ ഇനിയും കഴിഞ്ഞിട്ടില്ല. മകളുടെ ഇഷ്ടത്തിനൊപ്പം നിൽക്കും. -വേലായുധനും ശാന്തയും ഉറപ്പു പറയുന്നു.
പുനർജന്മം േപാലെയാണ് തോന്നുന്നതെന്ന് അച്ഛനും അമ്മയും വീട്ടിലെത്തിയ നിമിഷത്തെക്കുറിച്ച് സജിത പറഞ്ഞു. സജിത സ്വന്തം വിശ്വാസപ്രകാരം ജീവിക്കുമെന്നും മതംമാറ്റിയെന്ന പ്രചാരണം തെറ്റാണെന്നും റഹ്മാൻ പറഞ്ഞു. അവൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം. എനിക്ക് അതിൽ ഒരു താൽപര്യവുമില്ല. അവളുടെ രീതിയിൽ അവൾ ജീവിക്കെട്ട. മതം നോക്കിയല്ല സ്േനഹിച്ചതെന്നും റഹ്മാൻ പറഞ്ഞു. സജിതയുടെ അച്ഛനും അമ്മയും വന്നപോലെ തെൻറ വീട്ടുകാരും എത്തിയിരുന്നെങ്കിൽ എന്ന പ്രതീക്ഷയും റഹ്മാൻ പങ്കുവെച്ചു. സ്വന്തമായി ഒരു തുണ്ട് ഭൂമിയും കൊച്ചുവീടും - ഇതുമാത്രമാണ് ഇനി ഇവരുടെ ആഗ്രഹം. തറവാട്ടുവീട്ടിലെ ഒറ്റുമുറി ജീവിതത്തിൽനിന്ന് മുക്തരായി മൂന്നു മാസം മുമ്പാണ് ഇരുവരും വിത്തനശ്ശേരി ചാണ്ടിച്ചാലയിൽ വാടക വീട്ടിലേക്ക് മാറിയത്. ഇരുവരുടേയും ജീവിതത്തിന് നിറംപകരാൻ പൊലീസും സന്നദ്ധ സംഘടനകളും സഹായഹസ്തവുമായെത്തിയത് ഇവർക്ക് ആശ്വാസമായി.
റഹ്മാെൻറ വാദം തള്ളി മാതാപിതാക്കൾ
കൊല്ലേങ്കാട് (പാലക്കാട്): അയിലൂർ കാരക്കാട്ടുപറമ്പിൽ കാമുകിയെ പത്തുവർഷം മുറിയിൽ താമസിപ്പിച്ചെന്ന യുവാവിെൻറ വാദം തള്ളി രക്ഷിതാക്കൾ. സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിെൻറ മര അഴികൾ മൂന്നുമാസം മുമ്പാണ് മുറിച്ചുമാറ്റിയതെന്ന് റഹ്മാൻറ പിതാവ് കരീം, മാതാവ് ആത്തിഖ എന്നിവർ പറഞ്ഞു. പാതി ചുമരുള്ള മുറിയിലാണ് റഹ്മാൻ താമസിച്ചിരുന്നത്. ആരെങ്കിലും മുറിയിൽ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ അറിയുമായിരുന്നു. റഹ്മാന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു. മൂന്നുവർഷം മുമ്പാണ് വീടിെൻറ മേൽക്കൂര പൊളിച്ചുപണിതത്. ആ സമയത്ത് റഹ്മാെൻറ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടിൽ പോലും അവിടെ ഉണ്ടായിരുന്നില്ല.
ചെറിയ ടീപോയ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനുതാഴെ സജിത ഒളിച്ചുവെന്നാണ് റഹ്മാൻ പറഞ്ഞത്. എന്നാൽ, ഒരാൾക്ക് ഒളിച്ചിരിക്കാവുന്ന വലുപ്പം ആ ടീപോയ്ക്ക് ഇല്ല. വർഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും തങ്ങൾക്ക് അതേക്കുറിച്ച് അറിവില്ലെന്നും റഹ്മാെൻറ മാതാപിതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.