കേരള സർക്കാറിനു മുന്നിൽ സി.ബി.െഎയും ഇ.ഡിയും ഒന്നും ചെയ്യുന്നില്ല –രാഹുൽ ഗാന്ധി
text_fieldsകൽപറ്റ: അന്വേഷണങ്ങളുടെ കാര്യത്തിൽ സി.ബി. ഐ, ഇ.ഡി. പോലുള്ള കേന്ദ്ര ഏജൻസികൾ കേരളസർക്കാറിനെ സമർദത്തിലാക്കാതെ നടത്തുന്ന നീക്കം എല്ലാവർക്കും അറിയാമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ബി.ജെ.പി ഇതരസർക്കാറുകളെ അക്രമോൽസുകമായി നേരിടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന കേന്ദ്രം കേരളത്തിലെ ഇടതുസർക്കാറിനു മുന്നിൽ ഒന്നും ചെയ്യാത്തത് ഒളിച്ചുവെച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫും ബി.െജ.പിയും ഇവിടെ എന്താണ് ചെയ്യുന്നതെന്നും എല്ലാവർക്കും അറിയാം.
കൽപറ്റ നിയോജക മണ്ഡലം യു.ഡി.എഫ് േനതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ. കോൺഗ്രസ് നേതൃത്വത്തെ നിരന്തരം ആക്രമിക്കുന്ന പ്രധാനമന്ത്രി മോദി കേരള മുഖ്യമന്ത്രിയെ വിമർശിക്കാത്തതും ഇതോടൊപ്പം കാണണം. കേള സർക്കാറിനെ തൊടാൻ പോലും കേന്ദ്ര ഏജൻസികൾ തയാറാവുന്നില്ല.
നിയമസഭ തെരെഞ്ഞടുപ്പിൽ കേരളത്തിൽ നടക്കുന്നത് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ്. യു.ഡി.എഫിനെ നേരിടുന്നത്, സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫും ആർ.എസ്.എസ് പ്രത്യയ ശാസ്ത്രവുമാണ്. ഇൗ മത്സരത്തിൽ യു.ഡി.എഫ് വിജയിക്കണം- രാഹുൽ ഗാന്ധി വ്യക്തമാക്കി.
രാജ്യത്ത്, കാർഷിക മേഖലയെ മൂന്നോ നാലോ വ്യവസായികൾക്ക് കൊള്ള ചെയ്യാനും വില നിയന്ത്രിക്കാനും ഉൽപന്നങ്ങൾ വാരിക്കൂട്ടാനും പ്രധാനമന്ത്രി ഒത്താശ ചെയ്യുകയാണ്. മോദി സർക്കാർ കർഷകരുടെ ചന്തകൾ ഇല്ലാതാക്കി. വൻകിട കുത്തകകൾ ഉൽപന്നങ്ങൾ മുഴവൻ വാരിക്കൂട്ടുന്ന സാഹചര്യം സൃഷ്ടിച്ചു. സംരക്ഷണം തേടി കർഷകർക്ക് കോടതിയിൽ പോകാൻ കഴിയില്ല.
ഇതൊക്കെയാണ് പുതിയ നിയമങ്ങളിലെ വ്യവസ്ഥകൾ. കാർഷിക നിയമങ്ങളുടെ ജനദ്രോഹവും ആപത്തും കർഷകർ മനസ്സിലാക്കിയിട്ടില്ല. ആപത്ത് മനസ്സിലാക്കിയാൽ രാജ്യം മുഴുവൻ പ്രക്ഷോഭം ഉയർന്നു വരും. രണ്ടോ മൂന്നോ കോർപറേറ്റുകൾക്ക് കൊള്ള നടത്താൻ ആസൂത്രണം നടത്തിയത് പ്രധാനമന്ത്രി മോദിയാണ്.
കോർപറേറ്റുകൾ രാജ്യത്തെ മുഴവൻ കർഷകരെയും ചൂഷണം ചെയ്യുന്ന സാഹചര്യമാണിന്ന്. ഇത് പറയാതിരിക്കാൻ കോൺഗ്രസിനും യു.പി.എക്കും കഴിയില്ല. -രാഹുൽ പറഞ്ഞു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സംസാരിച്ചു.
കർഷകരെ കൊള്ള ചെയ്യുന്നവർ മാധ്യമ സ്ഥാപനങ്ങളുടെയും ഉടമകൾ
കൽപറ്റ: ടെലികോം, വൈദ്യുതി, തുറമുഖം, വിമാനത്താവളം തുടങ്ങിയവ മാത്രമല്ല, രാജ്യത്തെ പ്രധാന മാധ്യമങ്ങളുടെ നിയന്ത്രണവും ഒരുപിടി കോർപറേറ്റുകളുടെ കൈയിലാണെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി കർഷകരെ തീറെഴുതിക്കൊടുത്ത കോർപറേറ്റുകൾ തന്നെയാണ് പത്തോളം മാധ്യമ സ്ഥാപനങ്ങളുടെയും ഉടമകൾ.
'ഇന്ത്യയുടെ സമ്പത്ത് ഞങ്ങൾക്ക് തരിക, മാധ്യമങ്ങളിൽ ഇടം നൽകാം' എന്നാണ് ഉടമ്പടി. ഒരു ദിവസം അഞ്ചോ പത്തോ വ്യവസായികൾ മോദിയോട് അവരുടെ ടി.വി. ചാനലിൽ വരാൻ പറ്റില്ല എന്നു പറഞ്ഞാൽ അദ്ദേഹം ഒന്നുമല്ലാതാവും- രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.