പ്രതികൂല കാലാവസ്ഥ; രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലെത്തില്ല
text_fieldsകൽപറ്റ: ഉരുൾപൊട്ടൽ ദുരന്തമുഖത്തുള്ള വയനാട്ടിലേക്ക് ബുധനാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തില്ല. പ്രതികൂല കാലാവസ്ഥ കാരണമാണ് യാത്ര മാറ്റിവെക്കുന്നതെന്ന് രാഹുൽ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്. എന്നാൽ, എത്രയും വേഗം വയനാട്ടിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് ഇറങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. എത്രയും വേഗം ഞങ്ങൾ എത്തുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഇതിനിടയിൽ ആവശ്യമായ എല്ലാ സഹായം നൽകുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. ഞങ്ങളുടെ മനസ്സ് വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ട് -രാഹുൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
മരണസംഖ്യ 120 കടന്നു
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 120 കടന്നു. 20 മണിക്കൂർ നീണ്ട ചൊവ്വാഴ്ചത്തെ രക്ഷാപ്രവർത്തനം രാത്രിയോടെ അവസാനിപ്പിച്ചു. ബുധനാഴ്ച രാവിലെ പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.