പോരാട്ടം പാരമ്യത്തിലെത്താൻ ആലപ്പുഴയിൽ രാഹുലെത്തുന്നു
text_fieldsആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിന് കോൺഗ്രസ് ഉപാധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയെത്തുന്നു. കാടില്ലാത്ത ആലപ്പുഴയിൽ കാടിളക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാണ് രാഹുൽ എത്തുന്നത്. തീരദേശ റോഡ് ഷോ ഉൾപ്പെടെ പരിപാടികളാണ് കോൺഗ്രസ് ആസൂത്രണം ചെയ്തത്. മിക്കവാറും 23നാകും അത്. മുഖ്യമന്ത്രി പിണറായി വിജയെൻറ പരിപാടി അന്നുതന്നെയായതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റാനും സാധ്യതയുണ്ട്.
22ന് അരൂർ, ചേർത്തല മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് വേണ്ടി വൈകീട്ട് 4.10ന് പട്ടണക്കാട്ടും ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലത്തിനായി 5.45ന് ആലപ്പുഴയിലും ഹരിപ്പാട്, കായംകുളം മണ്ഡലങ്ങൾക്കുവേണ്ടി രാത്രി 7.30ന് ചേപ്പാടുമാണ് പൊതുയോഗങ്ങൾ. അന്ന് രാത്രി കായംകുളം എൻ.ടി.പി.സി െഗസ്റ്റ് ഹൗസിൽ തങ്ങുന്ന രാഹുൽ പിറ്റേന്ന് മറ്റ് ജില്ലകളിലേക്ക് പോയാൽ ആലപ്പുഴയിെല തീരദേശ റോഡ് ഷോ മറ്റൊരു ദിവസമാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.