Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഇൗശ്വറിനെതിരെ...

രാഹുൽ ഇൗശ്വറിനെതിരെ ദൃശ്യം ചമക്കൽ കുറ്റം ചുമത്തിയത്​ വ്യക്​തമാക്കണമെന്ന് കോടതി 

text_fields
bookmark_border
രാഹുൽ ഇൗശ്വറിനെതിരെ ദൃശ്യം ചമക്കൽ കുറ്റം ചുമത്തിയത്​ വ്യക്​തമാക്കണമെന്ന് കോടതി 
cancel
കൊ​ച്ചി: രാ​ഹു​ൽ ഇൗ​ശ്വ​ര്‍ വീ​ട്ടി​ലെ​ത്തി ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ഇ​ൻ​റ​ര്‍നെ​റ്റി​ല്‍ പ്ര​ച​രി​പ്പി​ച്ചെ​ന്ന ഹാ​ദി​യ​യു​ടെ പി​താ​വ് അ​ശോ​ക​​െൻറ പ​രാ​തി​യി​ല്‍ ദൃ​ശ്യ​ങ്ങ​ൾ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി എ​ന്ന കു​റ്റം ചു​മ​ത്തി​യ സാ​ഹ​ച​ര്യം വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.

ത​​െൻറ​യും കു​ടും​ബ​ത്തി​​െൻറ​യും ചി​ത്ര​ങ്ങ​ളെ​ടു​ത്ത്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്ന അ​ശോ​ക​​െൻറ പ​രാ​തി​യി​ൽ ൈവ​ക്കം പൊ​ലീ​സെ​ടു​ത്ത കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം​തേ​ടി രാ​ഹു​ൽ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. വി​ശ്വാ​സ​വ​ഞ്ച​ന​ക്കു​റ്റം ചു​മ​ത്തി​യാ​ണ് ആ​ദ്യം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തെ​ങ്ങ​നെ നി​ല​നി​ൽ​ക്കു​മെ​ന്ന് നേ​ര​േ​ത്ത സിം​ഗി​ൾ ബെ​ഞ്ച് ആ​രാ​ഞ്ഞി​രു​ന്നു. വ്യാ​ഴ​ാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ക്ക​വേ ഈ ​വ​കു​പ്പ് നീ​ക്കി​യ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

വി​ശ്വാ​സ​വ​ഞ്ച​ന ഉ​ണ്ടാ​യോ എ​ന്ന​ത്​ പ​റ​യേ​ണ്ട​ത് ഹാ​ദി​യ അ​ല്ലേ എ​ന്ന്​ കോ​ട​തി വാ​ക്കാ​ൽ ചോ​ദി​ച്ച​പ്പോ​ൾ വ​ഞ്ച​ന​ക്കു​റ്റം ഒ​ഴി​വാ​ക്കി​യ​താ​യി പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. അ​ന്ത​സ്സ്​​ ന​ശി​പ്പി​ക്ക​ണ​മെ​ന്ന ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ ദൃ​ശ്യ​ങ്ങ​ൾ ച​മ​ച്ചെ​ന്ന കു​റ്റ​മാ​ണ്​ രാ​ഹു​ലി​നെ​തി​രെ ചു​മ​ത്തി​യ​തെ​ന്നും വ്യ​ക്​​ത​മാ​ക്കി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrahul easwarhadiya casemalayalam news
News Summary - rahul easwar -Kerala news
Next Story