ഹാദിയയെ സന്ദർശിച്ചത് പൊലീസ് ഉന്നതന്റെ നിർദേശപ്രകാരം –രാഹുൽ ഈശ്വർ
text_fieldsകൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ച് ആവശ്യപ്പെട്ടതനുസരിച്ചാണ് ഹാദിയയെ വീട്ടിൽ സന്ദർശിച്ചതെന്ന് രാഹുൽ ഈശ്വർ. വീട്ടുതടങ്കലിൽ കിടക്കുന്ന ഹാദിയക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സന്ദർശിച്ചത്. സർവിസിലിരിക്കുന്നതിനാൽ പേര് വെളിപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും രാഹുൽ ഈശ്വർ കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊലീസും കോടതിയും പീഡിപ്പിക്കുകയാണെന്ന ഹാദിയയുടെ വാദം തെറ്റാണ്. വളരെ സൗഹാർദപരമായാണ് പൊലീസുകാർ ഇടപെട്ടത്.
വീട്ടുതടങ്കലിൽനിന്ന് ആശ്വാസം ലഭിക്കാൻ ഹാദിയയെ പുറത്ത്് കൊണ്ടുപോകാൻ വരെ പൊലീസുകാർ തയാറായിരുന്നു. താൻ പുറത്തുവിട്ട വിഡിയോ കാരണമാണ് ഹാദിയ വീട്ടുതടങ്കലിൽനിന്ന് ഒഴിവായതും ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ലഭിച്ചതും. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇസ്ലാം മതം ഉപേക്ഷിക്കാൻ നിർബന്ധിച്ചെന്ന പരാമർശം ഒഴിവാക്കിയതിൽ സന്തോഷമുണ്ട്. ഹാദിയയെ ചൂണ്ടിക്കാണിച്ച് പോപുലർ ഫ്രണ്ടുകാർ ഇസ്ലാമിക ഇരവാദം ഉന്നയിക്കുമ്പോൾ പിതാവ് അശോകനെ മുൻനിർത്തി ഹിന്ദുത്വ സംഘടനകൾ മുതലെടുക്കുകയാണെന്നും രാഹുൽ ഇൗശ്വർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.