ഹാദിയയുടെ പിതാവിന്‍റെ ആരോപണം അടിസ്ഥാനരഹിതം -രാഹുൽ ഇൗശ്വർ
text_fieldsകൊച്ചി: ഹാദിയയുടെ വീട്ടിലെത്തി അനുവാദം കൂടാതെയാണ് താൻ ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിച്ചതെന്ന പിതാവ് അശോകെൻറ ആരോപണം അടിസ്ഥാനരഹിതമെന്ന് ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഇൗശ്വർ. അനുവാദമില്ലാതെ വിഡിയോ എടുത്തെന്നാരോപിച്ച് ഹാദിയയുടെ പിതാവ് അശോകൻ വൈക്കം പൊലീസിൽ നൽകിയ പരാതി സ്വാഗതം ചെയ്യുന്നു. പരാതി നൽകാൻ പ്രേരിപ്പിച്ചത് കുടുംബത്തിലെ രണ്ടുപേരാണ്. താൻ ചിത്രീകരിച്ച വിഡിയോ, ഒാഡിയോ ക്ലിപ്പുകൾ അന്വേഷണച്ചുമതലയുള്ള റിട്ട. ജസ്റ്റിസ് ആർ.വി. രവീന്ദ്രന് സമർപ്പിക്കുമെന്നും രാഹുൽ ഇൗശ്വർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഫോേട്ടായും വിഡിയോയും പകർത്തിയത് അശോകെൻറ സാന്നിധ്യത്തിലാണ്. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇതുസംബന്ധിച്ച് വാർത്ത വന്നതിൽ അദ്ദേഹം സംതൃപ്തി അറിയിച്ചിരുന്നു. ഹാദിയയുടെ അമ്മയുടെ ഒന്നരമിനിറ്റ് കരച്ചിൽ കേൾക്കാത്തവരാണ് 18 സെക്കൻഡ് വിഡിയോയെക്കുറിച്ച് പറയുന്നത്. തട്ടമിട്ട് വിഡിയോയിൽ ഹാദിയ പ്രത്യക്ഷപ്പെട്ടതും അവളുടെ നിലപാട് സമൂഹത്തിൽ അറിയിച്ചതുമാണ് ഹിന്ദു തീവ്രസ്വരക്കാരെ പ്രകോപിപ്പിച്ചത്.
രണ്ടു മാസമായി ഹാദിയയുടെ വീട്ടിൽ പോകുന്നു. വിഡിയോ എടുക്കാൻ പൊലീസിനോട് അനുമതി ചോദിച്ചിരുന്നു. വീട്ടുകാരുടെ അനുവാദം ഉണ്ടെങ്കിൽ എടുക്കാമെന്നാണ് പറഞ്ഞത്. വിഡിയോ എടുത്തതിന് തനിക്കും ഭാര്യക്കും രണ്ടു ദിവസം മുമ്പ് ഭീഷണിയുണ്ടായി. അതിനെതിരെ പരാതി നൽകിയിട്ടുണ്ട്.
ഹിന്ദു, മുസ്ലിം സംഘടനകളിലെ തീവ്രവിഭാഗക്കാർ ഇൗ വിഷയം മുതലെടുക്കുകയാണ്. ഹജ്ജ് കമ്മിറ്റിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പരിപാടികളിൽ പെങ്കടുത്തതിനും മഅ്ദനിയെ സന്ദർശിച്ചതിനും തനിക്ക് ഭീഷണി നേരിട്ടു. എന്നാൽ, ഉമ്മാക്കി കാണിച്ച് വിരട്ടാമെന്ന് ആരും കരുതേണ്ട. ഹാദിയ കേസിനെ ഹിന്ദു തീവ്രസ്വഭാവക്കാർ മറ്റു രീതിയിലാക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഇൗശ്വർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.