ജാമ്യം റദ്ദാക്കപ്പെട്ട രാഹുൽ ഈശ്വർ അറസ്റ്റിൽ
text_fieldsപാലക്കാട്: ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജ ാമ്യം റദ്ദാക്കപ്പെട്ട രാഹുൽ ഈശ്വർ അറസ്റ്റിൽ. പാലക്കാട് സർക്കാർ റസ്റ്റ് ഹൗസിൽ നിന്ന് രാഹുൽ ഈശ്വറെ പാലക ്കാട് സൗത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. രാഹുലിനെ റാന്നി പൊലീസിന് കൈമാറും. അയ്യപ്പസേവാ സംഘത്തിന്‍റെ പരിപാടിയ ിൽ പങ്കെടുക്കാൻ രാവിലെയാണ് രാഹുൽ പാലക്കാട് എത്തിയത്.
ജാമ്യം നൽകിയപ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥ ലംഘിച്ചതായുള്ള പൊലീസ് റിപ്പോര്‍ട്ട് പ്രകാരമാണ് റാന്നി ചീഫ് ജുഡീഷ്യല്‍ കോടതി രാഹുലിന്‍റെ ജാമ്യം റദ്ദാക്കിയത്. കൂടാതെ ഉടന്‍ തെന്ന രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. ഒന്നിലേറെത്തവണ സ്റ്റേഷനിൽ ഒപ്പിടുന്നതിൽ വീഴ്ച വരുത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്.
തുലാംമാസ പൂജയുടെ സമയത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു രാഹുൽ ഇൗശ്വറിനെ നേരത്തെ, അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ പമ്പ സർക്കിൾ ഇൻസ്പെക്ടറിെൻറ മുമ്പിൽ ഹാജരാവണം, യാതൊരു കാരണവശാലും കോടതി നിർദേശമോ അനുമതിയോ ഇല്ലാതെ നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ പ്രവേശിക്കരുത് തുടങ്ങി ഒമ്പതോളം വ്യവസ്ഥകളാണ് കോടതി നിർദേശിച്ചിരുന്നത്.
ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും മനഃപൂർവം തന്നെ കുടുക്കാനുള്ള പൊലീസിെൻറ ശ്രമമാണിതെന്നും രാഹുൽ ഇൗശ്വറിന്‍റെ വിശദീകരണം. ഡൽഹി യാത്രക്കു േശഷം തെൻറ വിമാനം വൈകിയതിനാലാണ് സ്റ്റേഷനിലെത്തി ഒപ്പിടാൻ സാധിക്കാതിരുന്നത്. എന്നാൽ, പിറ്റേദിവസം സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയെങ്കിലും പൊലീസ് അനുവദിച്ചില്ല. പൊലീസ് വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നും നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും രാഹുൽ ഇൗശ്വർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.