ശബരിമലയിൽ കഴിഞ്ഞ വർഷം തെറ്റുപറ്റിയെന്ന് രാഹുൽ ഈശ്വർ
text_fieldsകൊച്ചി: ശബരിമലയിൽ കഴിഞ്ഞ വർഷം തങ്ങളുടെ ഭാഗത്തുനിന്നുൾപ്പെടെ തെറ്റുസംഭവിെച്ചന്ന തുറന്നുപറച്ചിലുമായി അയ്യപ ്പ ധർമസേന പ്രസിഡൻറ് രാഹുൽ ഈശ്വർ. കഴിഞ്ഞ തവണയുണ്ടായ ആക്രമണം തെറ്റാണ്, ഇതിന് ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം വാർ ത്തസമ്മേളനത്തിൽ പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവത്തിൽ ഏറ്റവുമധികം സഹിക്കേണ്ടിവന്നത് മാധ്യമപ്രവർത്തകർക്കാണ്. ഇത്ത വണ ഒരു ആക്രമണവുമുണ്ടാക്കാതെ സമാധാനപരമായാണ് പ്രതിരോധം തീർക്കുക.
ദർശനത്തിന് തൃപ്തി ദേശായി എത്തിയാൽ തടയും. ശബരിമലയിൽ ഈ വിഷയത്തിൽ മുതലെടുക്കാനും അതിക്രമിച്ച് കടക്കാനും എത്തുന്നവരെയെല്ലാം തടയും. കഴിഞ്ഞ വർഷം ആരും സഹായിക്കാനില്ലാതിരുന്നിട്ടുപോലും തീവ്രനക്സൽ സ്വഭാവവുമായി എത്തിയ യുവതികളെ പ്രതിരോധിക്കാൻ കഴിെഞ്ഞങ്കിൽ ഈ വർഷം ബഹുഭൂരിപക്ഷം പാർട്ടികളുടെയും നേതാക്കളുടെയും പിന്തുണയുമുള്ളപ്പോൾ അവരെ തടയാതിരിക്കുന്നതിൽ അർഥമില്ല. എന്നാലത് ഗാന്ധിയൻ രീതിയിൽ ഒരു പ്രകോപനവും ആക്രമണവുമുണ്ടാക്കാത്ത രീതിയിലായിരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
തൃപ്തി ദേശായി എത്തുമെന്ന റിപ്പോർട്ട്: വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി
നെടുമ്പാശ്ശേരി: ശബരിമല ദർശനത്തിന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി എത്തുമെന്ന വിവരത്തെതുടർന്ന് കൊച്ചി വിമാനത്താവളത്തിൽ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കി. ചുരുക്കപ്പേരും മറ്റും ഉപയോഗപ്പെടുത്തി ടിക്കറ്റ് തരപ്പെടുത്തിയാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ചില അനുയായികളുമായി തൃപ്തി എത്തിയെങ്കിലും പ്രതിഷേധത്തെതുടർന്ന് തിരിച്ചുപോകുകയായിരുന്നു.
ഈ മാസം 28നുശേഷം ശബരിമല ദർശനം നടത്തുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. എതിർപ്പുയരുമെന്നതിനാൽ രഹസ്യമായി എത്താനാണ് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം കണക്കുകൂട്ടുന്നു. സർക്കാറിനോട് സുരക്ഷ ആവശ്യപ്പെടുമെന്നും സുരക്ഷ നൽകിയില്ലെങ്കിലും ദർശനത്തിന് പോകുമെന്നുമാണ് തൃപ്തിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.