ഹാദിയ: രാഹുലിന്‍റെ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണം -ഹൈകോടതി
text_fieldsകൊച്ചി: ഹാദിയയുടെ വീട്ടിലെത്തി ചിത്രമെടുത്ത് ഇൻറർനെറ്റിൽ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് രാഹുൽ ഇൗശ്വറിനെതിരെ നൽകിയ പരാതിയിൽ അന്വേഷം നടത്തുന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി. ഹാദിയയുടെ പിതാവ് അശോകന്‍ നൽകിയ പരാതിയിലെടുത്ത കേസ് സംബന്ധിച്ച വിശദീകരണത്തിന് ഇൗ മാസം 17ന് ഹാജരാകണമെന്നാണ് സിംഗിൾബെഞ്ചിെൻറ ഉത്തരവ്.
കേസില്‍ വിശ്വാസ വഞ്ചനാ കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ആരാഞ്ഞു. രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇസ്‌ലാം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ദാക്കിയ കോടതി അവരെ മാതാപിതാക്കൾക്കൊപ്പം വിട്ടിരുന്നു. ഒാഗസ്റ്റ് 17ന് ഹാദിയയുടെ വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ അവരോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ഹാദിയയുടെയും കുടുംബത്തിെൻറയും വീഡിയോയും ചിത്രങ്ങളുമെടുത്ത് അനുവാദമില്ലാതെ ഫേസ്ബുക്കിലും മറ്റും പ്രസിദ്ധീകരിച്ചെന്നുമായിരുന്നു അശോകെൻറ പരാതി.
വൈക്കം പൊലീസാണ് പരാതിയിൽ കേസെടുത്തത്. രണ്ടുതവണ രാഹുല്‍ വീട്ടിലെത്തിയിരുന്നെന്നും തന്ത്രികുടുംബത്തിലെ അംഗവും സാമൂഹികപ്രവര്‍ത്തകനും ആയതിനാലാണ് മകളുമായി സംസാരിക്കാൻ അനുമതി നൽകിയതെന്നും അശോകൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, വീട്ടുകാരുടെ സമ്മതത്തോടെയാണ് വീട്ടിൽ പ്രവേശിച്ച് ഹാദിയയെ കണ്ടതെന്നും തനിക്കെതിരായ വഞ്ചനാ കുറ്റം നിലനിൽക്കുന്നതല്ലെന്നുമാണ് രാഹുലിെൻറ വാദം. കേസ് വീണ്ടും 17ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.