രാഹുൽ ഇൗശ്വറിന്‍റെ ജാമ്യം റദ്ദാക്കി; അറസ്റ്റിന് കോടതി നിർദേശം
text_fieldsറാന്നി: ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രാഹുൽ ഈശ്വറിെൻറ ജാമ്യം റദ്ദാക്കി. റാന്നി ചീഫ് ജുഡീഷ്യല്‍ കോടതിയാണ് ജാമ്യം റദ്ദാക്കി യത്. ജാമ്യം നൽകിയപ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥ ലംഘിച്ചത ായുള്ള പൊലീസ് റിപ്പോര്‍ട്ട് പ്രകാരമാണ് ജാമ്യം റദ്ദാക്കിയത്. ഉടന്‍ തെന്ന രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒന്നിലേറെത്തവണ സ്റ്റേഷനിൽ ഒപ്പിടുന്നതിൽ വീഴ്ച വരുത്തി.
രാഹുൽ ഇൗശ്വർ ജാമ്യവ്യവസ്ഥകൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് റാന്നി കോടതിയെ സമീപിച്ചതിെൻറ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കിയത്. നേരത്തെ, തുലാംമാസ പൂജയുടെ സമയത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു രാഹുൽ ഇൗശ്വറിനെ അറസ്റ്റ് ചെയ്തത്. പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് നടപടി.
രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ പമ്പ സർക്കിൾ ഇൻസ്പെക്ടറിെൻറ മുമ്പിൽ ഹാജരാവണം, യാതൊരു കാരണവശാലും കോടതി നിർദേശമോ അനുമതിയോ ഇല്ലാതെ നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ പ്രവേശിക്കരുത് തുടങ്ങി ഒമ്പതോളം വ്യവസ്ഥകളാണ് കോടതി നിർദേശിച്ചിരുന്നത്.
ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും മനഃപൂർവം തന്നെ കുടുക്കാനുള്ള പൊലീസിെൻറ ശ്രമമാണിതെന്നും രാഹുൽ ഇൗശ്വർ ആരോപിച്ചു. ഡൽഹി യാത്രക്കു േശഷം തെൻറ വിമാനം വൈകിയതിനാലാണ് സ്റ്റേഷനിലെത്തി ഒപ്പിടാൻ സാധിക്കാതിരുന്നത്. എന്നാൽ, പിറ്റേദിവസം സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയെങ്കിലും പൊലീസ് അനുവദിച്ചില്ല. പൊലീസ് വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നും നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും രാഹുൽ ഇൗശ്വർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.