കെ.എം.സി.സി മാനവികത ഉയർത്തിപ്പിടിക്കുന്ന സംഘടന -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: മഹാവ്യാധിയുടെ കാലത്ത് മാനവികത ഉയർത്തിപ്പിടിച്ച് കെ.എം.സി.സി (കേരള മുസ്ലിം കൾച്ചറൽ സെൻറർ) നടത്തിയ ഉജ്വല സേവനം അഭിനന്ദനാർഹമാണെന്ന് രാഹുൽ ഗാന്ധി. ആരോഗ്യ പ്രവർത്തകരെയടക്കം സഹായിക്കാൻ വൻതോതിൽ വിഭവങ്ങൾ സമാഹരിച്ചു വിതരണം ചെയ്ത സംഘടനയെ പ്രശംസിച്ച് അദ്ദേഹം കത്ത് അയക്കുകയായിരുന്നു.
പ്രതിസന്ധി ഘട്ടത്തിൽ സേവനമനുഷ്ഠിക്കാനും ദുർബലർക്ക് സഹായമെത്തിക്കാനും സംഘടന നടത്തിയ പരിശ്രമങ്ങളിൽ സന്തോഷമുണ്ട്. വിദേശ രാജ്യങ്ങളിൽ പഠിക്കുന്നവരെ ഉൾപ്പെടെ ചേർത്തുനിർത്തിയ കെ.എം.സി.സി യു.എസ്.എ-കാനഡ ചാപ്റ്ററിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും രാഹുൽഗാന്ധി വ്യക്തമാക്കി.
അദൃശ്യ ശത്രുവിനെതിരായ പോരാട്ടത്തിന് ജീവിതത്തിെൻറ നാനാതുറകളിലുള്ളവരുടെ പിന്തുണയും പങ്കാളിത്തവും ആവശ്യമാണ് എന്നാണ് ഈ മഹാമാരി ഓർമ്മപ്പെടുത്തുന്നത്. എല്ലാവർക്കും ഈദ് ആശംസ നേർന്നുകൊണ്ടും ജാതി മത രാഷ്ട്രീയ ഭേദമന്യേയുള്ള സൽപ്രവർത്തനം തുടരുമെന്ന പ്രതീക്ഷ പങ്കുവെച്ചുമാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.