കാർഷിക നിയമങ്ങളുടെ ജനദ്രോഹവും ആപത്തും കർഷകർ മനസ്സിലാക്കിയിട്ടില്ല -രാഹുൽ ഗാന്ധി
text_fieldsകൽപറ്റ: കാർഷിക നിയമങ്ങളുടെ ജനദ്രോഹവും ആപത്തും രാജ്യത്തെ കർഷകർ മനസ്സിലാക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ആപത്ത് മനസിലാക്കിയാൽ രാജ്യം മുഴുവൻ പ്രക്ഷോഭം ഉയർന്നു വരും. രണ്ടോ മൂന്നോ കോർപറേറ്റുകൾക്കു വേണ്ടിയാണ് പ്രധാനമന്ത്രി മോദി കർഷകരെ കൊള്ളയടിക്കാൻ സഹായം ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സി.ബി.ഐയും ഇ.ഡിയും കേരള സർക്കാറിനെ തൊടുന്നില്ല. ഈ കാര്യം ഒളിച്ചുവെച്ചിട്ടു കാര്യമില്ല. കേരളത്തിലെ സി.പി.എം ഭരണത്തിന് മോദിയുടെ അന്വേഷണ ഏജൻസികൾ സമർദം ചെലുത്തുന്നില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കല്പറ്റ നിയോജകമണ്ഡലം യു.ഡി.എഫ് കണ്വെന്ഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചക്ക് 12ന് ബത്തേരി നിയോജക മണ്ഡലം യു.ഡി.എഫ് കണ്വെന്ഷൻ രാഹുൽ ഉദ്ഘാടനം ചെയ്യും. ഉച്ചക്കുശേഷം രണ്ടിന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി കര്‍ഷകര്‍ക്കുള്ള സുഗന്ധവ്യഞ്ജന കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും.
2.45ന് മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോള്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 'കാറ്റലിസ്റ്റ് 2021' വിദ്യാഭ്യാസ കണ്വെന്ഷന് ഉദ്ഘാടനവും രാഹുൽ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.