സ്വന്തം ചെലവിൽ 28,000 കിലോ അരിയും സാധനങ്ങളും; രാഹുലിെൻറ കരുതൽ വയനാട്ടിലെത്തി
text_fieldsകൽപറ്റ: വയനാട് മണ്ഡലത്തിനായി സ്വന്തം ചെലവിൽ രാഹുൽ ഗാന്ധി നൽകുന്ന അരിയും സാധനങ്ങളും വയനാട്ടിലെത്തി. സമൂഹ അട ുക്കളയിലേക്ക് അരിയും സാധനങ്ങളും നൽകാനുള്ള രാഹുലിെൻറ തീരുമാനം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
വയനാട് മണ്ഡലത്തിലെ 51 പഞ്ചായത്തിലേക്കും അഞ്ച് മുനിസിപ്പാലിറ്റികളിലേക്കും തയ്യാറാക്കുന്ന സമൂഹ അടുക്കളയിലേക്ക് 28000കിലോ അരിയാണ് രാഹുൽ നൽകുന്നത്. ഇതിൽ നിന്നും ഒാരോ പഞ്ചായത്തിനും 500 കിലോ അരിയും, 50 കിലോ കടലയും 50 കിലോ പയറും വീതിച്ചുനൽകും. നാളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കും ഇത് കൈമാറുമെന്ന് ഡി.സി.സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് ചെയർമാൻ പി.പി.എ. കരിം, കൺവീനർ എൻ.ഡി. അപ്പച്ചൻ എന്നിവർ അറിയിച്ചു.
ലോക്ഡൗൺ നിയന്ത്രണം നീക്കിയാലുടൻ രാഹുൽ മണ്ഡലത്തിലെത്തുമെന്നും ഓഫീസ് അറിയിക്കുന്നു. നേരത്തേ എം.പി ഫണ്ടിൽ നിന്നും കോവിഡ് പ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായി തെർമൽ സ്കാനറുകൾ, 20000 മാസ്കുകൾ, 1000 ലിറ്റർ സാനിറ്റൈസർ എന്നിവയും എത്തിച്ച് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.