രാഹുൽ ഗാന്ധിക്ക് 9.24 കോടിയുടെ സ്വത്ത്
text_fieldsകൽപറ്റ: വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് ആകെയുള്ളത് 9.24 കോടിയുടെ സ്വത്ത്. നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് വിവരങ്ങളുള്ളത്.
രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത് ആകെ 55,000 രൂപയാണ്. എസ്.ബി.ഐയുടെ ഡൽഹിയിലെ പാർലമെന്റ് ഹൗസ് ബ്രാഞ്ചിലും ഖാൻ മാർക്കറ്റ് ബ്രാഞ്ചിലെ എച്ച്.ഡി.എഫ്.സി ശാഖയിലുമായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. യങ് ഇന്ത്യൻ കമ്പനിയുടെ ഇക്വിറ്റി ഷെയർ ആയി 1,90,000 രൂപയും വിവിധ കമ്പനികളുടെ ഓഹരികളായി 4,33,60,519 രൂപയുമുണ്ട്.
മ്യൂച്വൽ ഫണ്ടായി വിവിധയിടങ്ങളിൽ 3,81,33,572 രൂപയുണ്ട്. 15,21,740 രൂപക്ക് തുല്യമായ സ്വർണബോണ്ടുകളുണ്ട്. എൻ.എസ്.എസ്, പോസ്റ്റൽ സേവിങ്സ്, ഇൻഷുറൻസ് പോളിസി തുടങ്ങിയ ഇനങ്ങളിൽ 61,52,426 രൂപയുമുണ്ട്. സ്വന്തമായി വാഹനമില്ല. 168.800 ഗ്രാമിന്റെ സ്വർണമടക്കം ആഭരണങ്ങൾ കൈവശമുണ്ട്. ഇതിന് 4,20,850 രൂപ വിലവരും. ഇവയെല്ലാമടക്കം ആകെയുള്ള സ്വത്ത് 9,24,59,264 കോടിയുടേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.