കൈപിടിച്ച് രാഹുൽ
text_fieldsശബരിമലയും ഇടതുപക്ഷവും
പരാമർശിച്ചില്ല
പത്തനംതിട്ട: രാഹുൽഗാന്ധി പത്തനംതിട്ട യിൽ എത്തിയപ്പോൾ ആവേശം അണപൊട്ടി. ആരവവും ആർപ്പുവിളികളും കൊണ്ട് ജില്ല സ്റ്റേഡിയം ഇളകിമറിഞ്ഞു. പത്തനാപുരത്ത െ യോഗത്തിൽ പെങ്കടുത്തശേഷം പ്രമാടം രാജീവ്ഗാന്ധി ഇൻേഡാർ സ്റ്റേഡിയത്തിൽ ഹെലിേകാപ്ടറിൽ ഇറങ്ങിയ രാഹുൽ കാ ർമാർഗം 12.25നാണ് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ എത്തിയത്. സ്റ്റേജിെൻറ പുറകുവശത്തുകൂടി വേദിയിേലക്ക് രാഹുൽ പ്രവേശിച്ചയുടനെ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ജനം ഹർഷാരവംമുഴക്കി സ്വീകരിച്ചു. അദ്ദേഹം ജനക്കൂട്ടത്തെ ക ൈകൾ വീശി അഭിവാദ്യം ചെയ്തപ്പോഴും ആരവമുയർന്നു. കൊന്നപൂവ് നൽകി സ്ഥാനാർഥി ആേൻറാ ആൻറണി അദ്ദേഹത്തെ സ്വീകരിച ്ചു. പിന്നീട് നേതാക്കൾ മാലയിട്ടും സ്വീകരണം നൽകി.
നട്ടുച്ചത്തെ ചുട്ടുപൊള്ളുന്ന വെയിലിലും തങ്ങളുടെ പ്രിയ നേതാവിനെ കാണുന്നതിനും പ്രസംഗം കേൾക്കുന്നതിനുമായി ആയിരങ്ങളാണ് പാർലമെൻറ്് മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളി ൽനിന്നുമായി ജില്ല സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. 11.30ന് രാഹുൽ എത്തുമെന്നാണ് അറിയിച്ചതെങ്കിലും ഒരുമണിക് കൂറോളം വൈകിയാണ് എത്തിയത്.
വലിയ ജനക്കൂട്ടമാണ് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിലൊ രുക്കിയ വേദിയിലേക്ക് എത്തിയത്. പന്തൽ നിറഞ്ഞ് കവിഞ്ഞ് ആയിരങ്ങളാണ് പുറത്ത് വെയിലേറ്റ് നിന്നത്. കടുത്ത ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയിൽ കോൺഗ്രസിെൻറ സാധ്യത വർധിപ്പിക്കുന്നതാണ് രാഹുലിെൻറ വരവെന്ന് വിലയിരുത്തപ്പെടുന്നു.
ഇവിടെ രാഹുൽ ഗാന്ധി നടത്തിയ അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ ഒരിടത്തും ശബരിമലയെക്കുറിച്ചോ ഇടതുപക്ഷത്തെക്കുറിച്ചോ പരാമർശിച്ചില്ല. കോൺഗ്രസ് എന്നും വിശ്വാസികൾക്ക് ഒപ്പമാണെന്നും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും കോൺഗ്രസ് ഒരിക്കലും തടസ്സമാകില്ലെന്നും മാത്രേമ രാഹുൽ പറഞ്ഞുള്ളൂ. ഇടതുപക്ഷത്തെയോ സി.പി.എമ്മിനെയോ കേരള സർക്കാറിനെയോ പരാമർശിച്ചതേയില്ല.
കേന്ദ്രസർക്കാറിെൻറ നോട്ട് നിരോധനവും ജി.എസ്.ടിയുമൊക്കെ ജനെത്ത ഏറെ ബുദ്ധിമുട്ടിച്ച കാര്യവും അധികാരത്തിൽ വന്നാൽ ഇതിനു പരിഹാരം കാണുമെന്നും രാഹുൽ പറഞ്ഞപ്പോൾ വേദിയിൽ വലിയ ൈകയടിയാണ് ഉയർന്നത്. പ്രളയത്തിൽ വലിയ പ്രയാസങ്ങളുണ്ടാക്കിയ നാടാണ് കേരളമെന്നും സംസ്ഥാന സർക്കാറിനാകുന്ന എല്ലാ സഹായവും ഇവർക്കായി ചെയ്യാൻ കഴിയണെമന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശം രാജ്യത്തിന് നൽകാനാണ് കേരളത്തിലെ തെൻറ മത്സരമെന്ന് നേരത്തെ പത്തനാപുരത്തെ പ്രചാരണയോഗത്തിൽ രാഹുൽ പറഞ്ഞു.
ചൂട് കൂസാതെ ആയിരങ്ങൾ
ആലപ്പുഴ: ചൂടിനെ വകവെക്കാതെയാണ് രാഹുൽ ഗാന്ധിയെ കാണാനും കേൾക്കാനും സ്റ്റേഡിയം ഗ്രൗണ്ടിലെ പൊതുയോഗത്തിൽ ആയിരങ്ങൾ തടിച്ചുകൂടിയത്.
പാലായിൽനിന്ന് ഹെലികോപ്ടറിൽ ആലപ്പുഴ ബീച്ചിലെ ഹെലിപ്പാഡിൽ വന്നിറങ്ങിയ രാഹുൽ നഗരമധ്യത്തിലെ ഹോട്ടലിൽ മുക്കാൽ മണിക്കൂറോളം തങ്ങി ഉച്ചഭക്ഷണത്തിന് ശേഷമാണ് സ്റ്റേഡിയം ഗ്രൗണ്ടിലെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ. ആൻറണി, മുകുൾ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരോടൊപ്പമാണ് അദ്ദേഹം സ്റ്റേജിൽ കയറിയത്.
അൽപസമയത്തിനുള്ളിൽ വയലാർ രവിയും വന്നെത്തി. യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ നിറഞ്ഞുനിന്ന വേദിയിൽ അരമണിക്കൂർ നീണ്ട പ്രസംഗം അവസാനിപ്പിച്ചശേഷം ഒരുകാര്യം മറെന്നന്ന ഖേദപ്രകടനത്തോടെ രാഹുൽ അധ്യക്ഷത വഹിച്ച കെ.സി. വേണുഗോപാലിെനയും യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാെനയും അടുത്തുവിളിച്ച് കൈഉയർത്തി ഫോട്ടോ സെഷന് തയാറായി. ഡി.സി.സി പ്രസിഡൻറ് എം. ലിജുവാണ് അഖിലേന്ത്യ അധ്യക്ഷെൻറ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
‘ഇടതുപക്ഷം ഭരണഘടനാ
സ്ഥാപനങ്ങളെ തകർക്കാൻ
ശ്രമിച്ചിട്ടില്ല’
ആലപ്പുഴ: ആർ.എസ്.എസ് രാജ്യത്തോട് ചെയ്തത് ഇടതു പക്ഷം ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇടതുപക്ഷം ഒരിക്കലും ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുകയോ തകർക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ആലപ്പുഴ സ്റ്റേഡിയം ഗ്രൗണ്ടിൽ യു.ഡി.എഫ് െതരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രധാന എതിരാളി ഇടതുപക്ഷം തന്നെയാണെന്ന് സൂചിപ്പിച്ചാണ് രാഹുൽ ആർ.എസ്.എസിെനയും ഇടതുപക്ഷെത്തയും വേറിട്ട് കാണണമെന്ന് പറഞ്ഞത്. അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിെൻറ അവസാന ഭാഗത്താണ് രാഹുൽ ഇടതുപക്ഷെത്ത കൃത്യമായി പ്രകീർത്തിക്കുന്ന പരാമർശം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.