രാഹുല്‍ ഗാന്ധി കേരളത്തെ അപമാനിച്ചു -മന്ത്രി ശൈലജ
text_fieldsതിരുവനന്തപുരം: ആരോഗ്യമേഖലയെയും സാമൂഹികനീതി മേഖലെയയും കുറിച്ച് തെറ്റായ പരാമര്‍ശം നടത്തി രാഹുല്‍ ഗാന്ധി കേര ളത്തെ അപമാനിച്ചതായി മന്ത്രി കെ.കെ. ശൈലജ. ശിശുമരണനിരക്കും മാതൃമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. മുന്‍വര്‍ഷത്തെ കേന്ദ്രസര്‍ക്കാറിെൻറ നിതി ആയോഗില്‍ കേരളം ഒന്നാമതെത്തിയിരുന്നു. ഓഖി, നിപ, പ്രളയം എന്നീ ദുരന്തങ്ങളില്‍ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടി സർവരും അഭിനന്ദിച്ചതാണ്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍കോളജുകള്‍ വരെയുള്ള എല്ലാ തലത്തിലുള്ള ആശുപത്രികളെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് മികച്ച സൗകര്യങ്ങളൊരുക്കി വരുകയാണ്. രാഹുല്‍ ഗാന്ധി പ്രസംഗിച്ചതിന് തൊട്ടടുത്തുള്ള എറണാകുളം ജനറല്‍ ആശുപത്രിക്ക് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിച്ചത്. ആരോഗ്യ മേഖലയില്‍ ഇത്ര പുരോഗതികളുള്ള കേരളത്തെയാണ് ആശുപത്രികള്‍ എവിടെ എന്ന ചോദ്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധി അപമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.