Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​നി​ത സം​വ​ര​ണ ബി​ൽ...

വ​നി​ത സം​വ​ര​ണ ബി​ൽ പാ​സാ​ക്കും; ജി.എസ്​.ടി ഉടച്ചുവാർക്കും -രാഹുൽ ഗാന്ധി

text_fields
bookmark_border
വ​നി​ത സം​വ​ര​ണ ബി​ൽ പാ​സാ​ക്കും; ജി.എസ്​.ടി ഉടച്ചുവാർക്കും -രാഹുൽ ഗാന്ധി
cancel

കൊച്ചി: കോൺഗ്രസ്​ അധികാരത്തിലെത്തിയാൽ വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ​അധ്യക്ഷൻ​ രാഹുൽ ഗാന്ധി. നാലര വർഷം മേ ാദി കർഷകരെ ഉപദ്രവിച്ചതിലുള്ള പരിഹാരം കാണാൻ കോൺഗ്രസിന്​ സാധിക്കും. കുറഞ്ഞ ചെലവിൽ നിലവാരമുള്ള വിദ്യാഭ്യാസം കെ ാണ്ടു വരികയാണ്​ ലക്ഷ്യം. ഇന്ത്യയിൽ നല്ല സർവകലാശാലകളും ഗുണനിലവാരമുള്ള ആശുപത്രികളുമുണ്ടാവണം. മോദിയുടെ അഞ്ചു വർഷം രാജ്യത്തെ നശിപ്പിച്ചിരിക്കുകയാണ്​​. ധനികർക്ക്​ മാത്രമുള്ളതും പാവപ്പെട്ടവർക്കു വേണ്ടിയുള്ളതുമെന്ന്​ ര ാജ്യത്തെ രണ്ടായി പിളർത്താനാണ്​ മോദി ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. കൊച്ചി മറൈൻ ഡ്രൈവിൽ കോൺഗ്രസ്​ ന േതൃസംഗമം ഉദ്​​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

മൂന്നര ലക്ഷം കോടി രൂപ പതിന​ഞ്ചോളം വരുന്ന ത​​​​​​​​​​​​​​െൻറ വ്യവസായ സുഹൃത്തുക്കൾക്കു വേണ്ടി ചെലവഴിക്കാൻ മോദി ശ്രമിച്ചു. എന്നാൽ നാലര വർഷത്തെ ഭരണത്തിൽ ഒരു രൂപ പോലും പാവപ്പെട്ട കർഷകർക്കു വേണ്ടി ചെലവഴിച്ചില്ല. തൊഴിലുറപ്പ്​ പദ്ധതിയിലും ഭക്ഷ്യ സുരക്ഷാ പദ്ധതിയിലും മോദി വെള്ളം ചേർത്തു. ഭൂമി ഏറ്റെടുക്കൽ നിയമത്തെയും ദുർബലപ്പെടുത്താൻ ശ്രമിച്ചു. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട്​ എല്ലാ ഭരണഘടനാ സ്​ഥാപനങ്ങളും നരേന്ദ്ര മോദി തകർത്തു. നാല്​ സുപ്രീംകോടതി ജഡ്​ജിമാർ തങ്ങൾക്ക്​ പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്ന്​ ആരോപിച്ച് പുറത്തു വന്നു. അമിത്​ ഷായും നരേന്ദ്ര മോദിയും ത​ങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന്​ പറയാനാണ്​ അവർ ഉദ്ദേശിച്ചതെന്നും രാഹുൽ ആരോപിച്ചു.

എന്തിനാണ്​ സി.ബി.​െഎ മേധാവിയെ അർധരാത്രി മാറ്റിയത്​?. സി.ബി.​െഎ മേധാവിയെ പഴയ സ്​ഥാനത്ത്​ നിയമിക്കാൻ ആവശ്യപ്പെട്ടിട്ടും മോദി എന്തിന്​ അദ്ദേഹത്തെ മാറ്റി. പരിചയ സമ്പന്നരായ പൊതുമേഖലാസ്​ഥാപനങ്ങൾ ഉണ്ടായിട്ടും വിമാനങ്ങൾ ഉണ്ടാക്കുന്നതിന്​ യാതൊരു മുൻ പരിചയവുമില്ലാത്ത അനിൽ അംബാനിയെ എന്തിനാണ്​ റഫേൽ ഇടപാടിൽ പങ്കാളിയാക്കിയതെന്നും പ്രളയത്തിൽ തകർന്ന കേരളത്തെ പുനർ നിർമിക്കുന്നതിനു വേണ്ടി എന്തു നടപടികളാണ്​ കേന്ദ്ര സർക്കാർ ചെയ്​തതെന്നും രാഹുൽ ചോദിച്ചു.

ചരക്കു സേവന നികുതി വൻ പരാജയമായിരുന്നു. കേരളത്തിലെ ചെറുകിട-ഇടത്തരം വ്യാപാരങ്ങളേയും കച്ചവടങ്ങളേയും തകർക്കുന്ന തരത്തിലാണ് ചരക്കു സേവന നികുതി വന്നത്​. ഇത്​ എന്തു തരം ജി.എസ്​.ടിയാണെന്ന്​ ആർക്കും മനസ്സിലാവുന്നില്ല. അത്​ നടപ്പിലാക്കാൻ പ്രയാസകരമാണ്​. കോൺഗ്രസ്​ അധികാരത്തിൽ വന്നാൽ ചരക്കു സേവന നികുതി പരിഷ്​കരിക്കുമെന്നും ​അധ്യക്ഷൻ പ്രഖ്യാപിച്ചു.

പതിനഞ്ച്​ ആളുകൾക്കാണ്​ മോദി മിനിമം വേതനം ഉറപ്പാക്കിയത്​. കോൺഗ്രസ്​ അധികാരത്തിൽ വന്നാൽ രാജ്യത്തെ പാവപ്പെട്ടവർക്ക്​ ​മിനിമം വേതനം ഉറപ്പാക്കും. യു.പി.എ സർക്കാർ കൊണ്ടു വന്ന മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതി, ഭക്ഷ്യ സുരക്ഷാ പദ്ധതി, വിവരാവകാശ നിയമം എന്നിവയുടെ തുടർച്ചയായിട്ടായിരിക്കും പുതിയ പദ്ധതിയും വരിക​. ഇന്ത്യയിലെ എല്ലാ പാവപ്പെട്ടവ​​​​​​​​​​​​​െൻറയും ബാങ്ക്​ അക്കൗണ്ടിലേക്ക്​ പണം നിക്ഷേപിക്കും. ഇൗ പരിപാടിയിലൂടെ നരേന്ദ്ര ​മോദി ചെയ്​തതുപോലെ രണ്ട്​ ഇന്ത്യയെ സൃഷ്​ടിക്കുകയല്ല. എല്ലാ പാവപ്പെട്ടവർക്കും പുരോഗതിയുണ്ടാക്കുകയും ഇന്ത്യയെ ഒരുമിപ്പിക്കുകയാണ്​ കോൺഗ്രസ്​ ചെയ്യാൻ ​േപാകുന്നതെന്നും രാഹുൽ പറഞ്ഞു​.

മനുഷ്യ നിർമിത ദുരന്തമായിരുന്നു കേരളത്തിലുണ്ടായ പ്രളയം. കേരളം വളരെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ്​ ​കടന്ന്​ പോകുന്നത്​. പ്രളയ സമയത്ത്​ കേരളത്തിലെ ജനങ്ങൾ അതിനെ നേരിട്ടത്​ എങ്ങനെയെന്ന്​ നാം കണ്ടു. കേരളത്തിലെ മാത്രമല്ല ലോക മലാളികൾ ഒരുമിച്ചു നിന്നു. എല്ലാവരും പ്രതീക്ഷിച്ചത്​ കേരളത്തിലെ സർക്കാർ കേരളത്തെ പുനർ നിർമിക്കുമെന്നതാണ്​. കേരളത്തിലെ ജനങ്ങളുടെ വികാരം സർക്കാർ മനസ്സിലാക്കുമെന്നും പ്രതീക്ഷിച്ചു. എന്നാൽ ഇൗ സർക്കാർ ഒന്നും ചെയ്​തില്ല. കേരള സർക്കാർ സംസ്​ഥാനത്തെ യുവാക്കൾക്കും കർഷകർക്കും വേണ്ടി ചെയ്​തതെന്താണെന്നും രാഹുൽ ചോദിച്ചു.

കേരള സർക്കാർ ആഗ്രഹിക്കുന്നത്​ അവരുടെ ആളുകളെ ഉയർത്തിക്കൊണ്ടു വരാനും അവർക്ക്​ അതിനുള്ള സംവിധാനം ഒരുക്കുന്നതിനും വേണ്ടിയാണ്​. കേരളത്തിലെ സി.പി.എമ്മും ബി.ജെ.പിയും ജനങ്ങളെ ഭിന്നിപ്പിക്കാനാണ്​ ശ്രമിക്കുന്നത്​. അവർ കേരളത്തിൽ നിരന്തരമായ ആക്രമണമഴിച്ചു വിട്ടു. കേരളത്തിലെ സ്​ത്രീകൾക്കും പാവപ്പെട്ടവർക്കും സംരക്ഷണം നൽകുകയെന്നത്​ അവരുടെ അജണ്ടയി​ൽ ഉണ്ടായിരുന്നില്ല. കോൺഗ്രസ്​ സ്​ത്രീകളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുവെന്നും കേരളത്തിലെ സംസ്​കാരത്തേയും പാരമ്പര്യത്തേയും കോൺഗ്രസ്​ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ കൂടുതൽ വനിതാ സ്​ഥാനാർഥികളെയും യുവാക്കളേയും മത്സരിപ്പിക്കും. വരും തെരഞ്ഞെടുപ്പുകളിലു​ം ഇത്​ തുടരും. വനിതകൾ നേതൃസ്​ഥാനത്ത്​ വരണമെന്ന്​ ആഗ്രഹിക്കുന്നു. വേദിയിൽ കുറച്ച്​ വനിതാ നേതാക്കൾ കൂടി ഉണ്ടാവണമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, ഉമ്മൻ ചാണ്ടി, ‌കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും സംബന്ധിച്ചു. സമ്മേളനത്തിനു ശേഷം ഗസ്​റ്റ്​ ഹൗസിൽ കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newsmalayalam newspolitical newsmalayalam news onlineRahul Gandhi
News Summary - Rahul Gandhi Kochi speech- Kerala news
Next Story