നിധിൻ യുവതക്ക് മാതൃക; എന്നും ഓർമിക്കപ്പെടും -ആതിരയെ ആശ്വസിപ്പിച്ച് രാഹുൽ
text_fieldsന്യൂഡൽഹി: നാടിെൻറ നൊമ്പരമായി മാറിയ, ദുബൈയിൽ മരിച്ച നിധിൻ ചന്ദ്രെൻറ ഭാര്യ ആതിരയെ ആശ്വസിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അകാലത്തിൽ പൊലിഞ്ഞ നിധിെൻറ വേർപാടിൽ അദ്ദേഹം ദുഃഖം പങ്കുവെച്ചു.
‘പ്രിയ ആതിര, മകൾക്ക് നൽകാനുള്ള സ്നേഹവും വാത്സല്യവും ബാക്കിയാക്കിയാണ് അദ്ദേഹം മറയുന്നത്. ഈ വിഷമ സമയത്ത് എെൻറ ചിന്തയും പ്രാർഥനയും നിങ്ങളുടെ കുടുംബത്തോടൊപ്പമുണ്ട്’ -രാഹുൽ ഗാന്ധി ആതിരക്ക് അയച്ച കത്തിൽ പറയുന്നു. നിധിനെ പരിചയപ്പെടാൻ ഭാഗ്യം ലഭിച്ചവർക്കും ജീവിതത്തിൽ അവെൻറ ദയാവായ്പ് അനുഭവിച്ചവർക്കും അവെൻറ വിയോഗം വൻ നഷ്ടമായിരിക്കുമെന്നും കത്തിൽ അനുസ്മരിച്ചു.
‘പേരാമ്പ്രയിലെ നിധിൻ ചന്ദ്രെൻറ മരണം ഞെട്ടലായി. കോവിഡ് കാലത്ത് സഹജീവികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ആ ചെറുപ്പക്കാരൻ യുവതക്കാകെ മാതൃകയാണ്. പ്രവാസികൾക്കായി നടത്തിയ നിയമപോരാട്ടം എക്കാലവും ഓർമിക്കപ്പെടും. ആതിരയുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു’ എന്ന കുറിപ്പോടെ ട്വിറ്ററിൽ ഈ കത്തിെൻറ പകർപ്പും അദ്ദേഹം പങ്കുവച്ചു.
ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിൽ ബുധനാഴ്ച രാവിലെയാണ് നിധിെൻറ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. അവിടെ നിന്ന് 11 മണിയോടെ ആതിര ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചു. ആതിരയും മറ്റ് കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ട് പേരാമ്പ്രയിൽ സംസ്കരിച്ചു.
പേരാമ്പ്രയിലെ നിതിൻ ചന്ദ്രൻ്റെ മരണം ഞെട്ടലായി. കോവിഡ് കാലത്ത് സഹജീവികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ആ ചെറുപ്പക്കാരൻ യുവതയ്ക്കാകെ മാതൃകയാണ്. പ്രവാസികൾക്കായി നടത്തിയ നിയമപോരാട്ടം എക്കാലവും ഓർമിക്കപ്പെടും. ആതിരയുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു.... pic.twitter.com/Ig6rWQ7R18
— Rahul Gandhi - Wayanad (@RGWayanadOffice) June 10, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.