ഓഫീസ് ആക്രമണം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ പ്രതിചേർത്തു; സ്റ്റാഫിൽ നിന്നും ഒഴിവായ ആളെന്ന് വീണജോർജ്ജ്
text_fieldsകൽപ്പറ്റ: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ പ്രതിചേർത്തു. പേഴ്സണൽ സ്റ്റാഫിലുൾപ്പെട്ട അവിഷിതിനെയാണ് പ്രതിചേർത്തത്. എന്നാൽ, ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിശദീകരണം പുറത്ത് വന്നിട്ടുണ്ട്. അവിഷിത്ത് വ്യക്തിപരമായ കാരണങ്ങളാൽ ഈ മാസം ആദ്യം പേഴ്സണൽ സ്റ്റാഫിൽ നിന്നും ഒഴിവായിരുന്നുവെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
ആരോഗ്യമന്ത്രിയുടെ പേ്സണൽ സ്റ്റാഫിലെ ഒരാളുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോൺഗ്രസ് ജില്ലാ നേതൃത്വവും ഉന്നയിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കാൻ സമ്മർദമുണ്ടെന്നും ആരോപണമുയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് കേസിൽ അവിഷിത്തിനെ പ്രതിചേർത്തിരിക്കുന്നത്. അതേസമയം, കേസിൽ അറസ്റ്റിലായ 19 എസ്.എഫ്.ഐ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. വൈത്തിരി സബ്ജയിലിലേക്കും മാനന്തവാടി ജില്ലാ ജയിലിലേക്കും ഇവരെ മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.