'എല്ലാത്തരം വർഗീയതയെയും നേരിടണം'; പോപുലർ ഫ്രണ്ട് റെയ്ഡിൽ രാഹുൽഗാന്ധി
text_fieldsകൊച്ചി: എല്ലാത്തരം വർഗീയതയെയും നേരിടണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വർഗീയതയോട് ഒരുതരത്തിലുമുള്ള വീട്ടുവീഴ്ച പാടില്ലെന്നും രാഹുൽ പറഞ്ഞു. പോപുലർ ഫ്രണ്ട് ഓഫിസുകളിലെ റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
താൻ എല്ലാത്തരം ആക്രമണങ്ങൾക്കും എതിരാണ്. ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ കൂടുതൽ സമയമില്ലാത്തതിൽ ആശങ്ക വേണ്ട. അവിടെ എന്ത് ചെയ്യണമെന്ന് പാർട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്നും രാഹുൽ പറഞ്ഞു. യു.പിയിൽ ഭാരത് ജോഡോ യാത്ര ദൈർഘ്യം എന്തുകൊണ്ട് കുറഞ്ഞുവെന്നതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യാത്ര അതിന്റെ വഴി പരിഗണിച്ചാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ പദവി വെറുമൊരു സംഘടനാ പദവിയല്ല. ചരിത്രപമായ സ്ഥാനമാണ്. താൻ മത്സരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ല. ആർക്കും മത്സരിക്കാം. ഇന്ത്യയെ ഒരുമിപ്പിക്കുന്നതിനാണ് ഭാരത് ജോഡോ യാത്രയെന്നും ബി.ജെ.പിയെന്ന എ.ടി.എം മെഷീനെതിരെയാണ് കോൺഗ്രസ് പോരാടുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ രാജ്യത്തിന്റെ പ്രധാന പ്രശ്‌നമാണ്. കേരളത്തിൽ ഭാരത് ജോഡോ യാത്ര വൻ വിജയമാണെന്നും രാഹുൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.