രാജീവ് ഗാന്ധിയുടെ 77ാം ജന്മദിനം; ഒാർമകൾ പുതുക്കി രാഷ്ട്രം
text_fieldsന്യൂഡൽഹി: 77ാം ജന്മദിനത്തിൽ കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ഒാർമകൾ പുതുക്കി രാഷ്ട്രം. രാജീവ് ഗാന്ധിയുടെ സമാധിസ്ഥലമായ വീർഭൂമിയിൽ രാഹുൽ ഗാന്ധി എം.പി പുഷ്പാർച്ചന നടത്തി.
'മതേതര ഇന്ത്യക്ക് മാത്രമാണ് അതിജീവിക്കാൻ സാധിക്കുക'. ശ്രീ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു- രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളും വീർഭൂമിയിലെ പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തു. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 സദ്ഭാവന ദിനമായാണ് കോൺഗ്രസ് ആചരിക്കുന്നത്.
1944 ആഗസ്റ്റ് 20ന് ജനിച്ച രാജീവ് ഗാന്ധി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. 1984 ഒക്ടോബർ മുതൽ 89 ഡിസംബർ രണ്ട് വരെയാണ് പ്രധാനമന്ത്രി പദവി വഹിച്ചത്. 1991 മേയിൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ എൽ.ടി.ടി.ഇ ചാവേർ ബോംബ് സ്ഫോടനത്തിലാണ് രാജീവ് വധിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.