Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരന്ത ഭൂമിയിലെ...

ദുരന്ത ഭൂമിയിലെ കാഴ്ചകൾ ഹൃദയത്തെ മുറിവേൽപിക്കുന്നു -രാഹുൽ ഗാന്ധി

text_fields
bookmark_border
ദുരന്ത ഭൂമിയിലെ കാഴ്ചകൾ ഹൃദയത്തെ മുറിവേൽപിക്കുന്നു -രാഹുൽ ഗാന്ധി
cancel
camera_alt

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ഉരുൾ പൊട്ടൽ മേഖല സന്ദർശിക്കുന്നു. ഫോട്ടോ: പി. സന്ദീപ്

ദുരന്തം ബാക്കിയാക്കിയ വയനാട്ടിലെ കാഴ്ചകൾ ഹൃദയത്തെ ആഴ​ത്തിൽ മുറിവേൽപിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഈ ദുരിതസമയത്ത്, താനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളും പുനരധിവാസങ്ങളും ഞങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ആവശ്യമുള്ള എല്ലാവർക്കും സഹായം ഉറപ്പുവരുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ സഹായവുമായി യു.ഡി.എഫ് മുൻനിരയിലുണ്ട്. ആവർത്തിക്കുന്ന ഉരുൾ പൊട്ടലും പ്രകൃതി ദുരന്തങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. ഇത് തടയാൻ സഗ്രമായ കർമപദ്ധതി ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

ഉച്ചയോടെയാണ് രാഹുലും പ്രിയങ്കയും വയനാട്ടിലെത്തിയത്. ഉരുൾ പൊട്ടൽ നാമാവശേഷമാക്കിയ ചൂരൽ മല സന്ദർശിച്ച ശേഷം ഇരുവരും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും കാണാൻ പോയി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad landslideRahul Gandhi
News Summary - Rahul Gandhi reacts Wayanad landslide
Next Story