‘സ്നേഹത്തിന്റെ അടയാളവുമായി’ രാഹുലിന്റെ പോസ്റ്റ്
text_fieldsന്യൂഡൽഹി: വയനാടിനെ കുറിച്ച് വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച് രാഹുൽ ഗാന്ധി. വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ കുറിപ്പ്. ‘തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ്, കേരളത്തിലെ എന്റെ കുടുംബത്തിൽ നിന്നുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരുമയുടെയും അടയാളം’ എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ വിഡിയോ പങ്കുവെച്ചത്.
ഞായറാഴ്ചയാണ് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ സർട്ടിഫിക്കറ്റ് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ് എന്നിവരുടെ സാന്നിധ്യത്തിൽ എ.പി. അനിൽ കുമാർ രാഹുൽ ഗാന്ധിക്ക് കൈമാറിയത്.
രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രിയങ്കാ ഗാന്ധി എന്നിവരുമുണ്ടായിരുന്നു. വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വോട്ടർമാരോട് നന്ദി പറയാൻ ഈമാസം 12ന് വയനാട്ടിലെത്തും. രാഹുല്‍ഗാന്ധി വയനാട് ലോക്സഭാ സീറ്റ് ഒഴിഞ്ഞേക്കുമെന്നും ഉത്തര്‍പ്രദേശിലെ റായ്ബറേലി നിലനിര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്. ഇൻഡ്യ സഖ്യം വന്‍മുന്നേറ്റമുണ്ടാക്കിയ യു.പിയില്‍ കോണ്‍ഗ്രസിന്റെ കരുത്തുകൂട്ടാന്‍ മാറിയ പ്രതിച്ഛായയുള്ള രാഹുലിന്റെ സാന്നിധ്യം അനിവാര്യമാണെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമാണ്. വരും ദിവസങ്ങളിൽ വിഷയത്തിൽ പാർട്ടി തീരുമാനം പ്രഖ്യാപിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.