സുധാകരനും സതീശനും പിന്തുണയുമായി രാഹുൽ ഗാന്ധി; പകപോക്കൽ രാഷ്ട്രീയത്തെ ഭയമില്ലെന്ന് ട്വീറ്റ്
text_fieldsന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷനെ അറസ്റ്റ് ചെയ്ത നടപടിയിലും പ്രതിപക്ഷ നേതാവിനെതിരായ കേസിലും കെ. സുധാകരനും വി.ഡി സതീശനും പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ട്വീറ്റ് ചെയ്തത്.
ഭീഷണിയുടെയും പകപോക്കലിന്‍റെയും രാഷ്ട്രീയത്തെ ഭയമില്ലെന്ന് രാഹുൽ വ്യക്തമാക്കി. കൂടാതെ, സുധാകരനും സതീശനും ഒപ്പമുള്ള ചിത്രവും രാഹുൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.
മോൻസൺ മാവുങ്കലിനെതിരായ കേസിൽ കെ.പി.സി.സി അധ്യക്ഷനെ അറസ്റ്റ് ചെയ്ത നടപടിയും പുനർജനി പദ്ധതിയിലെ പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് കേസും രാഹുലുമായുള്ള കൂടികാഴ്ചയിൽ ചർച്ചയായെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൂടാതെ, സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുനേതാക്കൾക്കും എതിരെ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി രംഗത്തിറങ്ങിയ സാഹചര്യവും ഹൈക്കമാൻഡിന്‍റെ മുമ്പാകെ അവതരിപ്പിക്കാനും കൂടിയായിരുന്നു ഡൽഹി യാത്ര. ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിനെ കണ്ട് പരാതി ഉന്നയിക്കാൻ നേരകത്തെ തീരുമാനിച്ചിരുന്നു. പക്ഷേ, ഒരുമുഴം മുൻപെ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ഡൽഹിലെത്തിയത് ഗ്രൂപ്പ് നേതാക്കൾക്ക് തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.