രാഹുൽ ഒക്ടോബർ അവസാനം കേരളത്തിൽ
text_fieldsന്യൂഡൽഹി: കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി ഒക്ടോബർ അവസാനവാരം കേരളം സന്ദർശിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കോൺഗ്രസിെൻറ സംസ്ഥാനതല സമ്മേളനത്തിലും ആർ.എസ്.പി നേതാവായിരുന്ന ബേബിജോണിെൻറ ജന്മശതാബ്ദി ആഘോഷത്തിലും സംബന്ധിക്കാനാണ് എത്തുന്നതെന്ന് രാഹുലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കണമെന്ന ആഗഹമാണ് നേതാക്കൾക്ക് ഉള്ളത്.
സമവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സംഘടന കാര്യങ്ങളും ഒപ്പം രാഷ്ട്രീയ സ്ഥിതിഗതികളും വൈസ് പ്രസിഡൻറുമായി ചർച്ച ചെയ്തു. ശേഷം എ.കെ. ആൻറണിയെയും മുകുൾ വാസനിക്കിനെയും കണ്ടു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ഹസൻ കൂടിക്കാഴ്ച നടത്തി. ഇന്ദിര ജന്മശതാബ്ദി കുടുംബ സംഗമങ്ങളുടെ സമാപന പരിപാടിയിൽ പെങ്കടുക്കാൻ അവരെ ക്ഷണിച്ചു. സോണിയയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സി.പി.എം ബി.ജെ.പിക്ക് നൽകിയ സംഭാവനയായാണ് അൽഫോൻസ് കണ്ണന്താനത്തെ കാണുന്നതെന്നും ഹസൻ വ്യക്തമാക്കി. ഇത്തവണ കേരളത്തിൽ സമാധാനപരമായി ഒാണം ആഘോഷിച്ചുവെന്ന് മുഖ്യമന്ത്രി പറയുേമ്പാൾ സാധാരണക്കാർക്ക് െപാള്ളുന്ന ഒാണമായിരുന്നു. ഒാണത്തിന് നൽകുന്ന അഞ്ച് കിലോ ഭക്ഷ്യധാന്യവും ഒരു കിലോ പഞ്ചസാരയും ഇത്തവണ നൽകിയില്ല.
മുൻഗണന പട്ടികയിൽപെട്ടവർക്കുള്ള ഒാണക്കിറ്റും സർക്കാർ നൽകിയില്ല. എന്നാൽ മദ്യം സുലഭമായി ലഭ്യമാക്കി -അദ്ദേഹം ആക്ഷേപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.