മാസ് എൻട്രി, പൊളിച്ചടുക്കി രാഹുൽ ഷോ...
text_fieldsകൽപറ്റ: ഒന്നു കാണാൻ കൊതിച്ച് കാത്തുകാത്തിരുന്നവർക്കിടയിലേക്ക് ഒന്നൊന്നര വര വായിരുന്നു രാഹുലിേൻറത്. അതിരാവിലെ മുതൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കാ ത്തുനിന്ന ആബാലവൃദ്ധം ജനങ്ങൾക്ക് ആേഘാഷിക്കാൻ വക നൽകിയ ഹിറ്റായിരുന്നു ആ വരവും ആ വേശം വിതറിയ റോഡ് ഷോയും. ഒട്ടേറെ ചെറുപ്പക്കാർക്കൊപ്പം സ്ത്രീകളും കുട്ടികളും വയോ ധികരുമടക്കമുള്ളവരും അണിനിരന്നതോടെ രാഹുൽ എല്ലാവരുടെയും നേതാവെന്ന പ്രതീതിയാ ണ് നൽകിയത്.
വയനാട്ടിൽ മത്സരിക്കാനൊരുങ്ങിയ രാഹുലിെന വർഗീയത മുൻനിർത്തി എ തിർക്കുന്നവർക്കുള്ള മറുപടി കൂടിയായിരുന്നു ജനസാഗരം. അവരിൽ എല്ലാ മതക്കാരുമുണ്ടായിരുന്നു. മതമല്ല, രാഹുലിനോടുള്ള ഇഷ്ടത്തിെൻറ മാനദണ്ഡമെന്നും വർഗീയത പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണിതെന്നും റോഡ്ഷോയിൽ ആവേശത്തോടെ അണിനിരന്ന മാനന്തവാടി സ്വേദശി അനീഷ് പറഞ്ഞു.
കൽപറ്റയുടെ നഗരവഴികൾക്ക് മുകളിലൂടെ ഹെലികോപ്റ്ററിെൻറ ശബ്ദം ഉയർന്നതോടെ ജനം ആവേശത്തിമിർപ്പിലാണ്ടു. മാനത്തുനിന്ന് എസ്.കെ.എം.ജെ ഗ്രൗണ്ടിലേക്ക് ലാൻഡ് ചെയ്യാനായി താഴ്ന്ന് തുടങ്ങുേമ്പാൾ പ്രിയങ്ക ഗാന്ധിയാണ് ആദ്യം കാഴ്ചയിൽ തെളിഞ്ഞത്. ചില്ലുകൂട്ടിനുള്ളിലൂടെ നിറഞ്ഞ ചിരിയോടെ ൈകവീശി പ്രിയങ്ക ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തതോടെ ആരവങ്ങൾ കനത്തു.
ഗ്രൗണ്ടിൽനിന്ന് പുറത്തേക്കുള്ള ഇരുമ്പുഗേറ്റ് തുറക്കുന്നതു കാത്തിരിക്കുകയായിരുന്നു പിെന്ന. ആദ്യം എസ്.പി.ജിയുടെ സുരക്ഷാവാഹനം കടന്നുവന്നു. പിന്നാലെ മാധ്യമപ്രവർത്തകരടക്കമുള്ളവരെ കയറ്റിയ ഒന്നുരണ്ടു വാഹനങ്ങൾ കൂടി.
ഒടുവിൽ തുറന്ന വാഹനത്തിൽ സംസ്ഥാനത്തെ യു.ഡി.എഫ് നേതാക്കൾക്കൊപ്പം രാഹുലും പ്രിയങ്കയുമെത്തിയതോടെ ആവേശം ഉച്ചസ്ഥായിയിലായി. ബാരിക്കേഡും വലിയ കയറും കൊണ്ട് പൊലീസും എസ്.പി.ജിയുമൊക്കെ കെട്ടിനിർത്തിയ എല്ലാ പ്രതിബന്ധങ്ങളും പൊട്ടിച്ച് ജനം പ്രിയനേതാവിെൻറ വാഹനത്തിനു പിന്നിലൂടെ കലക്ടറേറ്റിലേക്ക് റോഡ് നിറഞ്ഞൊഴുകി.
പത്രിക സമർപ്പണം കഴിഞ്ഞ ശേഷം എല്ലാ അനിശ്ചിതത്വവും അവസാനിപ്പിച്ച് ബൈപാസ് റോഡ് വഴി റോഡ് ഷോക്ക് തുടക്കം. സുരക്ഷ പ്രശ്നങ്ങൾ മുൻനിർത്തിയുള്ള എസ്.പി.ജിയുടെ എതിർപ്പുകളൊന്നും ഇക്കാര്യത്തിൽ വകവെച്ചില്ല. നേരത്തേ, രണ്ടു കിലോമീറ്റർ റോഡ് ഷോക്ക് അനുമതി നേടിയ യു.ഡി.എഫ് നേതാക്കൾ പിന്നീട് അഞ്ചു കിലോമീറ്ററിലേക്ക് നീട്ടുകയായിരുന്നു. കൽപറ്റ ട്രാഫിക് ജങ്ഷനിൽനിന്ന് നിറഞ്ഞ ജനക്കൂട്ടത്തിനിടയിലേക്ക് കയറിയ റോഡ്ഷോയിൽ ഇരുവശങ്ങളിലുമുള്ള ആയിരങ്ങളെ അത്യാവേശത്തോടെയാണ് രാഹുലും പ്രിയങ്കയും അഭിവാദ്യം ചെയ്തത്.
പൊരിവെയിലിലും പച്ചവെള്ളംപോലും കുടിക്കാതെ ജനം നേതാക്കളെ ഒരുനോക്കു കാണാൻ തിരക്കുകൂട്ടി. ബാരിക്കേഡുകൾ ഭൂരിഭാഗവും ജനത്തിെൻറ തള്ളിച്ചയിൽ തകർന്നു. റോഡ് നിറഞ്ഞ് ആളുകൾ ഒഴുകി. റോഡ് ഷോ കടന്നുപോകുന്ന വഴിയിൽനിന്ന് ആളുകൾ രാഹുലും പ്രിയങ്കയും സഞ്ചരിച്ച വാഹനത്തിനു പിന്നാലെ കൂടി. റോഡും നടപ്പാതയും കെട്ടിടങ്ങളുടെ മട്ടുപ്പാവുമെല്ലാം ജനങ്ങളെക്കൊണ്ട് നിറഞ്ഞു.
എല്ലാവർക്കും കൈവീശി രാഹുലും പ്രിയങ്കയും ആളുകളെ കൈയിലെടുത്തു. ഇരുവരും റോഡിലുള്ള ജനങ്ങൾക്ക് പലവട്ടം ഹസ്തദാനം നൽകുകയും ചെയ്തു. ഒടുവിൽ റോഡ് ഷോ അവസാനിക്കുന്നതുവരെ കടൽപോലെ ഒഴുകിയ പ്രവർത്തകർ രാഹുലിെനയും പ്രിയങ്കയെയും കൈവീശിയാണ് യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.