Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2019 5:23 PM GMT Updated On
date_range 29 March 2019 7:55 PM GMTകാത്തിരുന്ന് മുഷിയുന്നു; കടുത്ത ആശങ്ക രേഖപ്പെടുത്തി ലീഗ്
text_fieldsbookmark_border
കൽപറ്റ: അങ്കത്തിന് ആളില്ലാത്തതിനാൽ അന്തിച്ചിരുന്ന് മടുത്തപ്പോൾ മനസ്സിലെ മുഷി പ്പ് പുറത്തുകാട്ടി മുസ്ലിം ലീഗ്. വയനാട്ടിലെ സ്ഥാനാർഥി നിർണയം അനിശ്ചിതമായി നീ ളുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ലീഗ് ജില്ല നേതൃത്വം പരസ്യപ്രസ്താവനയിറക്ക ി. ഒരാഴ്ചയായിട്ടും സ്ഥാനാർഥിയില്ലാതെ പ്രചാരണം നടത്തേണ്ടിവരുന്നതിൽ പ്രവർത് തകർ എതിർപ്പും നിരാശയും പ്രകടിപ്പിച്ചുതുടങ്ങിയതോടെയാണ് ജില്ല നേതൃത്വം പ്രസ് താവനയുമായി രംഗത്തുവന്നത്. 25 ദിവസം മാത്രം ശേഷിക്കെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് യ ു.ഡി.എഫ്-മുസ്ലിംലീഗ് പ്രവര്ത്തകരിലും അണികളിലും അസ്വസ്ഥതയും നിരാശയുമുണ്ടാക്കാന് കാരണമാവുമെന്ന് നേതൃത്വം തുറന്നടിച്ചു. രാഹുൽ ഗാന്ധി സ്ഥാനാർഥിയായാൽ മണ്ഡലത്തിെൻറ സമഗ്രവികസനത്തിന് ഗുണകരമാവുമെന്നും ജില്ല ലീഗ് നേതൃത്വം വിലയിരുത്തുന്നു.
സ്ഥാനാർഥി കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താതെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങില്ലെന്ന് പല ശാഖ കമ്മിറ്റികളും നിലപാടെടുത്തതോടെയാണ് ജില്ല ലീഗ് നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടത്. ഉറച്ച വിജയസാധ്യതയുള്ള സീറ്റിൽ കോൺഗ്രസിലെ പാരവെപ്പും തമ്മിലടിയുമാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് വഴിയൊരുക്കിയതെന്നും അതെല്ലാം അവർതെന്ന പരിഹരിച്ചശേഷം പ്രവർത്തനത്തിനിറങ്ങാമെന്നുമുള്ള നിലപാടിലാണ് ഭൂരിപക്ഷം പ്രവർത്തകരും. യൂത്ത് ലീഗാണ് ഇൗ വിഷയത്തിൽ സ്വരം കടുപ്പിച്ചത്. സ്ഥാനാർഥി നിർണയം അനിശ്ചിതമായി നീളുന്നതിലെ രോഷം യൂത്ത് ലീഗ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലും പ്രകടിപ്പിക്കുന്നു.
കോൺഗ്രസ് അണികൾ നേതൃത്വത്തിെൻറ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്തുതുടങ്ങി. സ്ഥാനാർഥി നിർണയം ൈവകുന്നതിൽ പ്രതിഷേധിച്ച് ആളുകൾ ഫോൺ വിളിച്ച് തെറിയടക്കം പറയുന്നതായി ഡി.സി.സി ഭാരവാഹികളിലൊരാൾ ‘മാധ്യമ’േത്താട് പറഞ്ഞു. ഇതുസംബന്ധിച്ച ട്രോളുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അണികൾ വാട്സ്ആപ്പിൽ നേതാക്കൾക്ക് തുരുതുരാ അയക്കുകയാണ്. സംസ്ഥാന നേതാക്കൾക്ക് പുറമെ ഹൈകമാൻഡിനെയും അണികൾ വിമർശിച്ചുതുടങ്ങി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസുകളുടെ ഉദ്ഘാടനമാണ് യു.ഡി.എഫ് ക്യാമ്പിൽ കാര്യമായി നടക്കുന്നത്. രാഹുൽ വന്നില്ലെങ്കിൽ പ്രവർത്തകർക്ക് ഏറെ നിരാശയുണ്ടാകുമെന്ന് സമ്മതിക്കുേമ്പാഴും ഡി.സി.സി പ്രസിഡൻറ് െഎ.സി. ബാലകൃഷ്ണൻ എം.എൽ.എ, രാഹുലിനോടൊപ്പമുള്ള പടം വാട്സ്ആപ് മുഖചിത്രമാക്കി കാത്തിരിപ്പ് തുടരുന്നു.
വയനാടുവിട്ട് യു.ഡി.എഫ് ‘വാർ റൂ’മിലേക്ക്
തിരുവനന്തപുരം: വയനാട്ടിൽ സ്ഥാനാർഥി നിർണയം വൈകുന്നത് സംസ്ഥാനത്ത് യു.ഡി.എഫിെൻറ പ്രചാരണത്തെ ബാധിച്ചിട്ടില്ലെന്ന നിഗമനത്തിൽ കോൺഗ്രസ്. വയനാട് ഒഴികെയുള്ള മണ്ഡലങ്ങളിൽ പഞ്ചായത്ത് തല യു.ഡി.എഫ് കൺെവൻഷനുകൾ പൂർത്തിയായി. ശനിയാഴ്ച ഭവനസന്ദർശനം തുടങ്ങും. രണ്ടിന് പത്രിക സമർപ്പണം പൂർത്തിയാകുന്നതോടെ സ്ഥാനാർഥികളുടെ പര്യടനം തുടങ്ങും.
പതിവുൈശലി വിട്ടുള്ള പ്രചാരണമാണ് ഇത്തവണ. കെ.പി.സി.സിയിൽ ‘വാർ റൂം’ തുറന്നു. സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് സജീവമാണ്. പ്രസംഗ വിഷയങ്ങളിൽ നേതാക്കൾക്ക് പഞ്ചായത്ത് തലംവരെ പരിശീലനം നൽകി. ഇതെല്ലാം കോൺഗ്രസിെൻറ ചരിത്രത്തിൽ ആദ്യമാണ്. അതിനിടെ, രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടാനുള്ള ശ്രമവും കെ.പി.സി.സി ആരംഭിച്ചു.
രാഹുൽ കേരളത്തിൽ മത്സരിക്കാതിരിക്കാൻ ഇടതുപക്ഷ കക്ഷികൾ സമർദം ചെലുത്തിയെന്നാണ് പാർട്ടികളുടെ പേരുപറയാതെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. കെ. മുരളീധരൻ വടകരയിൽ സ്ഥാനാർഥിയായത് യു.ഡി.എഫിൽ ഉണർവുണ്ടാക്കിയതായി പ്രമുഖ യു.ഡി.എഫ് നേതാവ് പറഞ്ഞു. കൺെവൻഷനുകളിലെ ജനക്കൂട്ടം യു.ഡി.എഫിന് കരുത്താണെന്ന് സെക്രട്ടറി ജോണി നെല്ലൂർ പറഞ്ഞു. ഇൗ സ്ഥിതി തുടർന്നാൽ 1977 ആവർത്തിച്ചാലും അത്ഭുതപ്പെടേണ്ടിവരില്ല.-അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story