ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടാകാം...
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് പ്രവർത്തകരെ ആവേശക്കൊടുമുടിയിലേക്കുയർത്തിയ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായതോടെ, കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ ് പ്രചാരണം മന്ദഗതിയിലേക്ക്. രണ്ടിലൊന്ന് അറിയേട്ടയെന്ന നിലപാടിലേക്ക് പിൻവല ിഞ്ഞിരിക്കുകയാണ് പ്രവർത്തകർ.
ടി. സിദ്ദീഖ് വയനാട്ടിൽ പ്രചാരണം തുടങ്ങിയശേഷമാണ് രാഹുൽ ഗാന്ധി മത്സരിക്കാനെത്തുമെന്ന സൂചന വന്നത്. സിദ്ദീഖ് സ്വയം മത്സരരംഗത്തുനിന്ന് പിന്മാറുക കൂടി ചെയ്തതോടെ രാഹുലിെൻറ വരവ് ഉറപ്പിച്ചു. മുക്കത്ത് നടന്ന വയനാട് മണ്ഡലം കൺെവൻഷനിൽ സംസാരിച്ചവരൊക്കെ രാഹുൽ തന്നെ സ്ഥാനാർഥിയെന്ന് ഉറപ്പിക്കുകയും ചെയ്തു. കേരളമാകെ യു.ഡി.എഫ് പ്രവർത്തകർ ഇതിനെ തരംഗമാക്കി മാറ്റാൻ ശ്രമം തുടങ്ങുകയും ചെയ്തു. എന്നാൽ, രാഹുൽ മത്സരിക്കുമോ ഇല്ലേയാ എന്ന് ഉറപ്പിക്കാൻ കഴിയാതെ വന്നതോടെ പ്രവർത്തകർ നിരാശയിലേക്ക് വഴുതി. നേതാക്കൾക്കും ഒന്നും പറയാനാകാത്ത അവസ്ഥ.
ഇതിനിടെ, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ സമ്മതം നൽകുന്നതിനുമുേമ്പ ചില നേതാക്കൾ പ്രഖ്യാപനം നടത്തിയെന്ന പ്രവർത്തക സമിതിയംഗം പി.സി. ചാേക്കായുടെ പ്രസ്താവന കൂടി വന്നതോടെ പ്രവർത്തകർ ആശയക്കുഴപ്പത്തിലായി. കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ നിയോജകമണ്ഡലം കൺെവൻഷനുകളിലും ഇത് പ്രകടമാകുന്നുണ്ട്. ആദ്യ ദിവസങ്ങളിലെ ആൾക്കുട്ടം കുറെഞ്ഞന്നാണ് റിപ്പോർട്ടുകൾ. വയനാട് മണ്ഡലത്തിൽ പൂർണമായും പ്രവർത്തനം നിലച്ചു.
എന്നാൽ, രാഹുലിെൻറ വരവറിഞ്ഞ് ആദ്യം ഞെട്ടിയ ഇടതുമുന്നണി ഇപ്പോൾ ഏറെ മുന്നിലാണ്. കൺെവൻഷനുകൾ പൂർത്തിയാക്കി പ്രവർത്തകർ ഭവന സന്ദർശനം ആരംഭിച്ചു. വരും ദിവസങ്ങളിൽ നേതാക്കളുടെ പര്യടനം തുടങ്ങും. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ തീരുമാനം വന്നാലും ബൂത്ത് തലത്തിൽ സംഘടന സംവിധാനം ശക്തമല്ലാത്ത കോൺഗ്രസ് ഇതിനെ എങ്ങനെ മറികടക്കുമെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.