Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ നാളെയെത്തും;...

രാഹുൽ നാളെയെത്തും; രാവിലെ എടവണ്ണയിലും ഉച്ചക്ക് കൽപറ്റയിലും പൊതുയോഗം

text_fields
bookmark_border
rahul gandhi 987987
cancel
camera_alt

Representational Image

കൽപറ്റ: വയനാട് എം.പി രാഹുൽ ഗാന്ധി ബുധനാഴ്ച മണ്ഡലത്തിലെത്തും. രണ്ടാംതവണയും പാർലമെന്‍റിലേക്ക് വിജയിപ്പിച്ച വോട്ടർമാരെ നേരിൽകാണുന്നതിനായാണ് രാഹുൽ വയനാട്ടിലെത്തുന്നത്.

രാവിലെ 10.45ന് മലപ്പുറം എടവണ്ണയിൽ പൊതുയോഗത്തിൽ പങ്കെടുക്കും. ഉച്ചക്ക് 2.30ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡിലും പൊതുയോഗത്തിൽ പങ്കെടുക്കും.

വയനാട്ടിന് പുറമേ യു.പിയിലെ റായ്ബറേലിയിൽ നിന്നും രാഹുൽ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഹുൽ വയനാട് എം.പിയായി തുടരണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യു.ഡി.എഫ് സംഘം രാഹുലിനെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. എന്നാല്‍ വയനാട് ഒഴിയുമെന്നോ നിലനിര്‍ത്തുമെന്നോ രാഹുല്‍ വ്യക്തമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul GandhiWayanad
News Summary - Rahul Gandhi Wayanad visit tomorrow
Next Story