Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്‍ലീം ലീഗിന്...

മുസ്‍ലീം ലീഗിന് മൂന്നാം സീറ്റ്: നാളെ തീരുമാനമുണ്ടാകുമെന്ന് കെ. മുരളീധരൻ, രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കും

text_fields
bookmark_border
k muraleedharan 8977890
cancel

മുസ്‍ലീം ലീഗി​െൻറ മൂന്നാം സീറ്റി​െൻറ കാര്യത്തിൽ നാളെ തീരുമാനമുണ്ടാകുമെന്ന് കെ. മ​ുരളീധരൻ. നാളെ കോൺഗ്രസും ലീഗുമായി നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഒരിക്കലും ഇതി​െൻറ പേരിൽ ഒരു തർക്കം യു.ഡി.എഫിലുണ്ടാകില്ല.

ഇത്തരം ചർച്ചകളൊന്നും യു.ഡി.എഫി​െൻറ കെട്ടുറപ്പിനെ അത് ബാധിക്കില്ല. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യവാരമുണ്ടാകും. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കുമെന്നും മുരളീധരൻ പറഞ്ഞു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ പരാജയം കോൺഗ്രസ് ഗൗരവമായി കാണുന്നു. തോറ്റ ഇടങ്ങളിൽ നിന്നും കെ.പി.സി.സി വിശ​ദീകരണ​ം തേടു​െമന്നും മുരളീധരൻ പറഞ്ഞു.

മൂന്നാം സീറ്റിനായുള്ള ലീഗി​െൻറ ആവശ്യത്തിൽ തെറ്റില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കൂടുതൽ സീറ്റ് ചോദിക്കുന്നത് മുന്നണി രാഷ്ട്രീയത്തിൽ സ്വഭാവികമാണ്. പരസ്പരം വിട്ടുവീഴ്ച ചെയ്തുകൊണ്ടാണ് ഒരു മ​ുന്നണി മുന്നോട്ടുപോവുകയെന്നും വേണ​ുഗോപാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanUDFRahul Gandhi
News Summary - Rahul Gandhi will contest from Wayanad itself
Next Story