രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിക്കും; മറ്റൊരു സീറ്റിൽ മത്സരിക്കുമെന്ന് മോദി
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറ്റൊരു സീറ്റിൽ മത്സരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട് മണ്ഡലം ഉപേക്ഷിക്കും. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് കാത്തിരിക്കുന്നത്. ഏപ്രിൽ 26ന് ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനം വരും. കോൺഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും മോദി വ്യക്തമാക്കി.
ഇ.ഡിയും സി.ബി.ഐയും രാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നുവെന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. അഴിമതി തുടച്ചുനീക്കാൻ അന്വേഷണ ഏജൻസികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ കിട്ടാൻ ഇടപെടുമെന്ന് മോദി വ്യക്തമാക്കി. ഇതിനായി നിയമോപദേശം തേടിയിട്ടുണ്ട്. ഇ.ഡി പിടിച്ചെടുത്ത 90 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ മോദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.