പ്രളയത്തിൽ നഷ്ടപ്പെട്ട രേഖകൾ കിട്ടാൻ ഏകജാലക സംവിധാനം വേണം -രാഹുൽ
text_fieldsകൽപറ്റ: പ്രളയത്തിൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടമായവർക്ക് അവയുടെ പകർപ്പ് എത്രയും വേഗം ലഭ്യമാക്കുന്നതിനായി നട പടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വയനാട് എം.പി രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് നൽകി. രേഖകൾ നഷ്ടമാ യവർ അവ സംഘടിപ്പിക്കുന്നതിനായി വിവിധ ഓഫീസുകളിൽ കയറി ഇറങ്ങേണ്ടി വരുന്നത് ഒഴിവാക്കാൻ ഏകജാലക സംവിധാനം ഒരുക്കണ മെന്ന് രാഹുൽ ആവശ്യപ്പെട്ടു.
തൻെറ മണ്ഡലത്തിൽപെട്ട നിരവധി പേർക്ക് റേഷൻ കാർഡുകൾ, ആധാർ കാർഡുകൾ, സ്കൂൾ/കേ ാളജ് സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, ജനന-മരണ സർട്ടിഫിക്കറ്റുകൾ, നികുതി ശീട്ടുകൾ, പാൻ കാർഡുകൾ തുടങ ്ങി സുപ്രധാന രേഖകൾ നഷ്ടമായിട്ടുണ്ട്. നഷ്ടപ്പെട്ട രേഖകൾ സംഘടിപ്പിക്കാൻ അപേക്ഷ നൽകുന്നതിനായി അവർ വിവിധ ഓഫീസുകൾ കയറി ഇറങ്ങാൻ നിർബന്ധിതമായിരിക്കുന്നു.
പ്രളയ ബാധിതർ വിവിധ ഓഫീസുകളെ സമീപിക്കുന്നതിന് പകരം നഷ്ടപ്പെട്ട മുഴുവൻ രേഖകളുടേയും വിവരങ്ങളടങ്ങിയ അപേക്ഷ സ്വീകരിക്കാൻ കലക്ടറേറ്റിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കണം. ഈ നോഡൽ ഓഫീസർ ബന്ധപ്പെട്ട വകുപ്പുകളെ ഏേകാപിപ്പിച്ച് നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് ശേഖരിച്ച് അപേക്ഷകരുടെ വീട്ടിൽ എത്തിച്ചു നൽകട്ടേയെന്നും രാഹുൽ നിർദേശിച്ചു.
പ്രളയബാധിതർക്ക് നഷ്ടപ്പെട്ട രേഖകളുടെ തനിപ്പകർപ്പുകൾ എത്രയും വേഗം ലഭിക്കുവാൻ ആവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ശ്രീ രാഹുൽ ഗാന്ധി കേരള മുഖ്യമന്ത്രി ശ്രീ പിണറായിവിജയന് കത്ത് എഴുതി pic.twitter.com/XpLcSIqXU2
— Rahul Gandhi - Wayanad (@RGWayanadOffice) August 25, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.