Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2019 5:32 PM GMT Updated On
date_range 31 May 2019 5:38 PM GMTവയനാട്ടിലെ കര്‍ഷകെൻറ ആത്മഹത്യ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്
text_fieldsbookmark_border
തിരുവനന്തപുരം: വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി. ദിനേഷ് കുമാര്‍ എന്ന കര്‍ഷകര്‍ ആ ത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസി ഡൻറും വയനാട് നിയുക്ത എം.പിയുമായ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. ദിനേഷ് കുമാറിെൻറ വിധവ സുജാതയുമായി ഫോണില്‍ സംസാരിച്ചെന്നും വായ്പ തിരിച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദവും വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പറഞ്ഞതായും രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു.
2019 ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പ തിരിച്ചടവിനായി ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും കത്തില്‍ പറയുന്നു. അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിെൻറ വീട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.
കത്തിന് മുഖ്യമന്ത്രി മറുപടിസന്ദേശവും അയച്ചു. രാജ്യവ്യാപകമായി കർഷകർ സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ കലണ്ടർവർഷത്തിൽ കേരളത്തിലെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ സംസ്ഥാനസർക്കാർ തീരുമാനമെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. വയനാട്ടിലെ കർഷകെൻറ ആത്മഹത്യ പാർലമെൻറിൽ വിഷയമായി അവതരിപ്പിക്കണമെന്ന് രാഹുൽ ഗാന്ധിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story