ആരോരുമറിയാതെ രാഖുൽ കൃഷ്ണ ജനതാദൾ (എസ്) ജില്ല സെക്രട്ടറി
text_fieldsആലപ്പുഴ: കോടികളുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി േകാടിേയരി ബാലകൃഷ്ണെൻറ മകൻ ബിനോയി േകാടിയേരിക്കെതിരെ രംഗത്തുവന്ന വിവാദ പ്രവാസി വ്യവസായി രാഖുൽ കൃഷ്ണ ആരോരുമറിയാതെ ജനതാദൾ (എസ്) ജില്ല ഭാരവാഹിയായി. പാർട്ടി ജില്ല സെക്രട്ടറിയായി മൂന്നുമാസം മുമ്പ് ഡയറക്ട് റിക്രൂട്ട്മെൻറിലൂടെ കടന്നുവന്ന രാഖുലുമായി ബന്ധപ്പെട്ട പുതിയ വിവാദം പാർട്ടിയെ പ്രതിരോധത്തിലാക്കി.
എൽ.ഡി.എഫ് ഘടകകക്ഷിയായിരിക്കെ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോട്ടയം വിജിലൻസ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് എം. സുഭാഷിന് ഒഴിയേണ്ടിവന്നതിെൻറ തൊട്ടുപിന്നാലെയാണ് രാഖുൽ കൃഷ്ണ വിഷയം. മുന്നണിമര്യാദ ലംഘിച്ചതിനെത്തുടർന്നാണ് സുഭാഷിന് പുറത്തേക്ക് വഴിതുറന്നത്. ഇൗ സാഹചര്യത്തിൽ മുന്നണിയെ നയിക്കുന്ന സി.പി.എമ്മിെൻറ സംസ്ഥാന സെക്രട്ടറിക്ക് അനഭിമതനായ ഒരാളെ ഭാരവാഹിയാക്കിയ ജനതാദൾ വെട്ടിലായിരിക്കുകയാണ്.
‘പിടിച്ചതിലും വലിയത് മാളത്തിൽ’ എന്ന അവസ്ഥയിലാണ് പാർട്ടിയെന്ന് ഒരുജില്ല ഭാരവാഹിതന്നെ തുറന്ന് സമ്മതിച്ചു. തിങ്കളാഴ്ച ജില്ല കമ്മിറ്റിയുെടയും പോഷകസംഘടന ഭാരവാഹികളുെടയും അടിയന്തരയോഗം വിളിക്കാൻ പ്രസിഡൻറും ഒാേട്ടാകാസ്റ്റ് ചെയർമാനുമായ കെ.എസ്. പ്രദീപ് കുമാർ നിർദേശിച്ചിട്ടുണ്ട്. യോഗത്തിൽ രാഖുൽ കൃഷ്ണ പെങ്കടുക്കുമോ എന്ന് നിശ്ചയമില്ല.
ഗൾഫിൽ പോകുംമുമ്പ് രാഖുൽ മാവേലിക്കരയിൽ ജനതാദളിൽ പ്രവർത്തിച്ചിരുന്നതായാണ് ജില്ലനേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ആർക്കും കൃത്യമായ ധാരണയില്ല. ജില്ല സെക്രട്ടറിയായതിനെത്തുടർന്ന് അടുത്തിടെ ഒന്നോ രണ്ടോ പരിപാടികളിൽ പെങ്കടുത്ത കാര്യം ഭാരവാഹികൾ ഒാർക്കുന്നു. പിതാവ് രാധാകൃഷ്ണപിള്ള സി.പി.എം അംഗമായിരുെന്നന്ന് അറിയാമെന്നല്ലാതെ സ്വദേശമായ ഇടപ്പോണിൽ ആർക്കും രാഖുലിന് ജനതാദൾ ബന്ധമുള്ളതായി അറിവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.