‘പുതിയ പിള്ളേരും പി.വി ആൻഡ് കമ്പനിക്കെതിരാണല്ലോ.....’ -കാലിക്കറ്റ് വിജയത്തെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകോഴിക്കോട്: യു.ഡി.എഫ് വിദ്യാർഥി വിഭാഗമായ യു.ഡി.എസ്.എഫ് 10 വർഷത്തെ ഇടവേളക്ക് ശേഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദ്യാർഥി യൂനിയൻ ഭരണം പിടിച്ചെടുത്തതിൽ ആഹ്ലാദവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ‘പുതിയ പിള്ളേരും പി.വി ആൻഡ് കമ്പനിക്കെതിരാണല്ലോ.....’ -എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
‘ലോക്സഭ തെരഞ്ഞെടുപ്പിൽ ജനം തൂത്തെറിഞ്ഞവരെ ക്യാംപസിലെ വിദ്യാർഥികളും വലിച്ചെറിഞ്ഞിരിക്കുകയാണ്..... സിദ്ധാർത്ഥനെ കൊന്ന SFIക്കാരെ കാലിക്കറ്റ് സർവകലാശാലയിലെ കുട്ടികൾ ചവിട്ടിപ്പുറത്താക്കിയിരിക്കുന്നു.... കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും UDSF സഖ്യത്തിന് ഉജ്ജ്വല വിജയം... പുതിയ പിള്ളേരും PV &കമ്പനിക്കെതിരാണല്ലോ.....’ -രാഹുൽ മാങ്കൂട്ടത്തിൽ കുറിപ്പിൽ പറഞ്ഞു.
ചെയർമാൻ, വൈസ് ചെയർമാൻ പോസ്റ്റുകളടക്കം എല്ലാ ജനറൽ സീറ്റും കെ.എസ്.യു, എം.എസ്.എഫ് സഖ്യമാണ് ജയിച്ചത്. 10 വർഷത്തിന് ശേഷമാണ് എസ്.എഫ്.ഐക്ക് യൂനിയൻ ഭരണം നഷ്ടമാകുന്നത്. പാലക്കാട് വിക്ടോറിയ കോളജിൽനിന്നുള്ള നിതിൻ ഫാത്തിമ (കെ.എസ്.യു) ആണ് പുതിയ ചെയർപേഴ്‌സൻ.
പുറമണ്ണൂർ മജ്‌ലിസിലെ മുഹമ്മദ് സഫ്‌വാൻ (എം.എസ്.എഫ്) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റുഭാരവാഹികൾ: പി.കെ. ഹർഷാദ് (വൈസ് ചെയർമാൻ), കെ.ടി ഷബ്‌ന (വൈസ് ചെയർപേഴ്‌സൻ), കെ.പി അശ്വിൻനാഥ് (ജോയന്റ് സെക്രട്ടറി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.