പിണറായി സർക്കാർ 88 ലക്ഷം രൂപ ആകാശിന് ചിലവാക്കിയതെന്തിന്? തില്ലങ്കേരി ഒരു സ്വതന്ത്ര റിപബ്ലിക് അല്ല -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: തില്ലങ്കേരി ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും ഇന്ത്യയിലെ ഒരു ഗ്രാമം മാത്രമാണെന്നുമാണ് ആകാശ് തില്ലങ്കേരി അടക്കമുള്ള ക്രിമിനലുകളോട് ഓർമ്മപ്പെടുത്താനുള്ളതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. തില്ലങ്കേരിയിലെയും സമീപപ്രദേശങ്ങളിലെയും സി.പി.എം അനുകൂലികൾ സോഷ്യൽ മീഡിയയിൽ പരസ്പരം നടത്തുന്ന കൊലവിളി പോസ്റ്റുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രാഹുൽ.
‘ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിനെ കൊന്നതെന്ന് എം.വി ജയരാജൻ വിളിച്ചു പറയുമ്പോൾ ഒരു സംശയം ബാക്കിയാണ്, പിന്നെ എന്തിനാണ് പിണറായി സർക്കാർ 88 ലക്ഷം രൂപ പൊതുഖജനാവിൽ നിന്ന് ചെലവാക്കി ഈ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയല്ല എന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചത്. പേ പിടിച്ച് കടിച്ചവനെ കിട്ടി , ഇനി കെട്ടഴിച്ചു വിട്ടവനെ കിട്ടണം .... സത്യം കരിമ്പടം നീക്കി വരും നാളുകളിൽ പുറത്ത് വരുക തന്നെ ചെയ്യും’ -രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിനെ വധിച്ച കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയും സംഘവും ക്വട്ടേഷൻ തന്നത് പാർട്ടിയാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് സി.പി.എമ്മിലെ ആകാശ് അനുകൂലികളും പ്രതികൂലികളും ഫേസ്ബുക്കിൽ പരസ്പരം പോർവിളിക്കുകയും നിരവധി ക്രിമിനൽ സംഭവങ്ങളിലെ ഇരുകൂട്ടരുടെയും പങ്കാളിത്തത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ കുടുംബാംഗങ്ങളെയടക്കം കേട്ടാലറയ്ക്കുന്ന തെറികളും പരസ്പരം വിളിക്കുന്നുണ്ട്.
‘പേരിന്റെ അറ്റത്ത് തില്ലങ്കേരി എന്ന് എഴുതിയാൽ നാട്ടിൽ എന്ത് അരാജകത്വവും ആകാമെന്ന് കരുതുന്ന ഒരുപറ്റം സി.പി.എമ്മുകാരുടെ ഫേസ്ബുക്ക് പോർവിളികളും വെളിപ്പെടുത്തലുകളും വായിക്കുമ്പോൾ ആ നാട്ടിലെ പാർട്ടിക്കാരല്ലാത്ത സാധാരണ മനുഷ്യരെ പറ്റിയാണ് ആശങ്കയോടെ ഓർത്തത്. എത്ര അരക്ഷിത ബോധത്തിലൂടെയായിരിക്കും അവരുടെയൊക്കെ ജീവിതം കടന്നുപോകുന്നത്. ആ നാട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകരുടെ ധൈര്യത്തെക്കുറിച്ച് അഭിമാനം കൊള്ളുമ്പോൾ തന്നെ അവരുടെ ജീവനെക്കുറിച്ചുള്ള ആശങ്കയുണ്ട്.
ആ ഗ്രാമത്തിന് എന്നല്ല, ഈ ജനാധിപത്യ രാജ്യത്തിന് തന്നെ അപമാനമാണ് ഈ അക്രമിക്കൂട്ടം..
കൊലപാതകത്തെക്കുറിച്ചും പിടിച്ചുപറിയെക്കുറിച്ചും വെട്ടിനെക്കുറിച്ചും തല കൊയ്യുന്നതിനെക്കുറിച്ചും എത്ര ലളിതമായാണ് ഈ സിപിഎം കൊട്ടേഷൻ സംഘങ്ങൾ സംസാരിക്കുന്നത്. ആ സംസാരിക്കുവാനുള്ള അവരുടെ ധൈര്യം പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നതാണ്’ -രാഹുൽ ആരോപിച്ചു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
പേരിന്റെ അറ്റത്ത് തില്ലങ്കേരി എന്ന് എഴുതിയാൽ നാട്ടിൽ എന്ത് അരാജകത്വവും ആകാമെന്ന് കരുതുന്ന ഒരു പറ്റം CPM കാരുടെ ഫേസ്ബുക്ക് വഴിയുള്ള പോർവിളികളും വെളിപ്പെടുത്തലുകളും കാണുകയായിരുന്നു.
വായിക്കുമ്പോഴത്രയും ആശങ്കയോടെ ഓർത്തത് ആ നാട്ടിലെ പാർട്ടിക്കാരല്ലാത്ത സാധാരണ മനുഷ്യരെ പറ്റിയാണ്.
എത്ര അരക്ഷിത ബോധത്തിലൂടെയായിരിക്കും അവരുടെയൊക്കെ ജീവിതം കടന്നുപോകുന്നത്.
ആ നാട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകരുടെ ധൈര്യത്തെക്കുറിച്ച് അഭിമാനം കൊള്ളുമ്പോൾ തന്നെ അവരുടെ ജീവനെക്കുറിച്ചുള്ള ആശങ്കയുണ്ട്.
ആ ഗ്രാമത്തിന് എന്നല്ല , ഈ ജനാധിപത്യ രാജ്യത്തിന് തന്നെ അപമാനമാണ് ഈ അക്രമിക്കൂട്ടം..
കൊലപാതകത്തെക്കുറിച്ചും പിടിച്ചുപറിയെക്കുറിച്ചും വെട്ടിനെക്കുറിച്ചും തല കൊയ്യുന്നതിനെക്കുറിച്ചും എത്ര ലളിതമായാണ് ഈ സിപിഎം കൊട്ടേഷൻ സംഘങ്ങൾ സംസാരിക്കുന്നത്. ആ സംസാരിക്കുവാനുള്ള അവരുടെ ധൈര്യം പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നതാണ്.
ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിനെ കൊന്നതെന്ന് എം.വി ജയരാജൻ വിളിച്ചു പറയുമ്പോൾ ഒരു സംശയം ബാക്കിയാണ്, പിന്നെ എന്തിനാണ് പിണറായി സർക്കാർ 88 ലക്ഷം രൂപ പൊതുഖജനാവിൽ നിന്ന് ചെലവാക്കി ഈ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയല്ല എന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചത്.
പേ പിടിച്ച് കടിച്ചവനെ കിട്ടി , ഇനി കെട്ടഴിച്ചു വിട്ടവനെ കിട്ടണം ....
സത്യം കരിമ്പടം നീക്കി വരും നാളുകളിൽ പുറത്ത് വരുക തന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.