സ്വപ്ന പറയുന്നതിൽ ക്രഡിബിലിറ്റിയില്ലെങ്കിൽ ചോദിക്കാനുള്ളത് മറ്റൊന്നാണ് -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകൊച്ചി: സ്വപ്ന പറയുന്നതിൽ ക്രഡിബിലിറ്റിയില്ല എന്ന സി.പി.എം വാദത്തെ ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുൻപ് സ്വപ്ന സർക്കാരിനു അനുകൂലമായി പറഞ്ഞപ്പോൾ സ്വപ്നയുടെ വാക്കുകൾ ആധികാരികാരികമായിരുന്നല്ലോ എന്ന് ഓർമ്മപ്പെടുത്തി ബുദ്ധിമുട്ടിക്കുന്നില്ലെന്നും ചോദിക്കാനുള്ളത് മറ്റൊന്നാണ് എന്നും പറഞ്ഞാണ് രാഹുലിന്റെ ഫേസ്ബുക് പോസ്റ്റ്. 'ക്രഡിബിൾ അല്ലായെന്ന് നിങ്ങൾ തന്നെ പറയുന്ന സ്വപ്നയുടെ പുതിയ ആരോപണത്തിന്റെ പേരിൽ നിങ്ങൾ വിജിലൻസ് ADGP അജിത്കുമാറിനെ വിജിലൻസ് തലപ്പത്ത് നിന്ന് നീക്കിയത് എന്തിനാണ്? അജിത്കുമാറിനെതിരെ സ്വപ്ന പറഞ്ഞത് വിശ്വസിക്കാമെങ്കിൽ അതേ ദിവസം തന്നെ സ്വപ്ന മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണം എന്തുകൊണ്ട് വിശ്വസിച്ചു കൂടാ?' -രാഹുൽ ചോദിക്കുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
'സ്വപ്ന പറയുന്നതിൽ ക്രഡിബിലിറ്റിയില്ല'
സ്വർണ്ണക്കടത്ത് വിഷയത്തിൽ CPIM ഉയർത്തുന്ന ഇപ്പോഴത്തെ പ്രധാനപ്പെട്ട ഡിഫൻസാണ് ഇത്. ആ വാദം സഖാവ് സരിത അറ്റസ്റ്റ് ചെയ്യുകയും ചെയ്തു.
മുൻപ് സ്വപ്ന സർക്കാരിനു അനുകൂലമായി പറഞ്ഞപ്പോൾ സ്വപ്നയുടെ വാക്കുകൾ ആധികാരികാരികമായിരുന്നല്ലോ എന്ന് ഓർമ്മപ്പെടുത്തി ബുദ്ധിമുട്ടിക്കുന്നില്ല.
ചോദിക്കാനുള്ളത് മറ്റൊന്നാണ്, ക്രഡിബിൾ അല്ലായെന്ന് നിങ്ങൾ തന്നെ പറയുന്ന സ്വപ്നയുടെ പുതിയ ആരോപണത്തിന്റെ പേരിൽ നിങ്ങൾ വിജിലൻസ് ADGP അജിത്കുമാറിനെ വിജിലൻസ് തലപ്പത്ത് നിന്ന് നീക്കിയത് എന്തിനാണ്?
അജിത്കുമാറിനെതിരെ സ്വപ്ന പറഞ്ഞത് വിശ്വസിക്കാമെങ്കിൽ അതേ ദിവസം തന്നെ സ്വപ്ന മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണം എന്തുകൊണ്ട് വിശ്വസിച്ചു കൂടാ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.