രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം: ജാമ്യവ്യവസ്ഥയിൽ വോട്ടെടുപ്പ് തീരുന്നത് വരെ ഇളവ്
text_fieldsതിരുവനന്തപുരം: പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ ഇളവ്. എല്ലാ തിങ്കളാഴ്ചയും മ്യൂസിയം സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ നവംബർ 13 വരെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇളവ് നൽകിയത്. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഉത്തരവ്.
പ്രതിക്ക് കന്‍റോൺമെന്‍റ് സ്റ്റേഷനിൽ ഒന്നും അടൂർ സ്റ്റേഷനിൽ രണ്ടും കേസ് വേറെ ഉള്ളതിനാൽ ഇളവ് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു മ്യൂസിയം എസ്.എച്ച്.ഒ എസ്. ഷെഫിന്‍റെ റിപ്പോർട്ട്. കഴിഞ്ഞ എട്ടിന് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ നിയമസഭ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് സ്ഥാനാർഥിയെന്ന നിലയിൽ രാഹുൽ ഇളവ് തേടിയത്.
പൊലീസ് റിപ്പോർട്ട് വിവാദമായതോടെ പ്രോസിക്യൂഷൻ വ്യാഴാഴ്ച കോടതിയിൽ ഹാജരായില്ല. ഉപതെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ പൊലീസ് നീക്കം സർക്കാറിന് എതിരാകുമെന്ന ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണിതെന്ന് രാഹുലിന്‍റെ അഭിഭാഷകൻ മൃദുൽ മാത്യു പറഞ്ഞു. വ്യാഴാഴ്ച അഡീഷനൽ റിപ്പോർട്ട് സമർപ്പിച്ചതിനാലാണ് വിധി ദിവസം പ്രോസിക്യൂഷൻ ഹാജരാകാതിരുന്നതെന്നാണ് പൊലീസ് വിശദീകരണം.
പൂരം കലക്കൽ ഗൂഢാലോചനക്കെതിരെയാണ് സമരം ചെയ്തതെന്നും തന്നെ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് വിളിക്കുന്നത് എന്തു കൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.