രാഹുൽ മാങ്കൂട്ടത്തിൽ: നിർണായക ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, രണ്ട് കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നേരത്തെ രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചിരുന്നു. കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷനിൽ ഒരേ സംഭവത്തിൽ എടുത്ത മൂന്ന് കേസിൽ രണ്ടിലാണ് കഴിഞ്ഞ ദിവസം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാ മ്യം നൽകിയത്. ഇന്ന്, പ്രതിക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർ പ്രതിയായ മൂന്നാമത്തെ കേസിലെ ജാമ്യഹർജിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ അടൂരിലെ വീട്ടിൽ നിന്നാണ് അറസ്‌റ്റ് ചെയ്തത്. എല്ലാ കേസുകളിലും മനഃപൂർവം ജാമ്യമില്ലാ വകുപ്പുകളാണു ചുമത്തിയിട്ടു ള്ളതെന്നു രാഹുലിന്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യൂ പറഞ്ഞു.
ഇതിനു പുറമേ ഡി.ജി.പി ഓഫിസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടു രാഹുലിനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ പ്രൊഡക്‌ഷൻ വാറന്റ് ഹർജി മ്യൂസിയം പൊലീസ് നൽകി. അതും ഇന്നു പരിഗണിക്കും. തിരുവനന്തപുരം ഡി.സി.സി ഓഫിസ് സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ രാഹുലിനെ പ്രതിയാക്കിയിട്ടില്ല. എന്നാൽ പിങ്ക് പൊലീസുകാരുടെ പരാതി വാങ്ങി പ്രതിയാക്കാനാണ് ഉന്നതരുടെ നിർദേശമെന്നറിയുന്നു. രാഹുൽ ജയിൽ മോചിതനാകണ മെങ്കിൽ റിമാൻഡിലായത് ഉൾപ്പെടെ രണ്ട് കേസുകളിൽ ജാമ്യം ലഭിക്കണം.
ഡിസംബർ 20നു നടന്ന സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിലെ പ്രധാന കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുകയാണു രാഹുൽ. ഈ മാർച്ചിൽ പൊലീസ് ഉദ്യോഗസ്ഥെൻറ കൈ ഒടിഞ്ഞതിനും രണ്ട് പൊലീസ് വാഹനങ്ങൾ തകർത്തതിനും വെവ്വേറെ കേസെടുത്തതാണ് ഒരേ സംഭവത്തിൽ മൂന്ന് കേസാകാൻ കാരണം.
രാഹുലിനെ പരമാവധി ദിവസം ജയിലിൽ കിടത്താനാണ് ഉന്നത ഉദ്യോഗസ്‌ഥൻ നൽകിയിരിക്കുന്ന നിർദേശം. രാഹുലിെൻറ അറസ്റ്റിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ല കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.