നിയമസഭ കാണരുതെന്ന് പിണറായി ആഗ്രഹിച്ച ആ അഞ്ചുപേരും കൂടുതൽ ഭൂരിപക്ഷത്തോടെ സഭയിലുണ്ടാകും -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsപത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ കാണരുതെന്ന് ആഗ്രഹിച്ച അഞ്ചുപേരും ഇക്കുറി നിയമസഭയിലുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ആ അഞ്ച് പേർക്കും കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷമുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
ഷാഫി പറമ്പിൽ (പാലക്കാട്), കെ.എസ് ശബരിനാഥൻ (അരുവിക്കര), വി.ടി ബൽറാം (തൃത്താല), അനിൽ അക്കര (വടക്കാഞ്ചേരി), കെ.എം ഷാജി (അഴീക്കോട്) എന്നിവരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ദേശിച്ചത്. ഈ അഞ്ചുപേരും സിറ്റിങ് സീറ്റുകളിൽ കടുത്ത വെല്ലുവിളി നേരിടുേമ്പാഴാണ് രാഹുലിന്റെ അവകാശ വാദം. ഷാഫി പറമ്പിൽ ബി.ജെ.പി സ്ഥാനാർഥി ഇ.ശ്രീധരനിൽ നിന്നും വെല്ലുവിളി നേരിടുേമ്പാൾ മറ്റു നാലുപേരെയും വീഴ്ത്താനായി ലഭ്യമായതിൽ ഏറ്റവും മികച്ച സ്ഥാനാർഥികളെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.